ഞാന്‍ നികാഹ് കഴിഞ്ഞിട്ടുള്ളള ഒരു ചെറുപ്പക്കാരനാണ്.അവള്‍ താമസിക്കുന്നത് അവളുടെ വീട്ടിലാണ്. ഒരു വര്ഷം കഴിഞ്ഞിട്ടാണ് ഞങ്ങളുടെ കല്യാണവും വീട് കൂടലും.ഇപ്പോഴുള്ളള കാലയളവില്‍ ചെലവിനു കൊടുക്കല്‍ നിര്ബന്ധമുണ്ടോ ? ഉണ്ടെങ്കില്‍ അവള്‍ സ്വീകരിച്ചില്ലെങ്കിലോ

ചോദ്യകർത്താവ്

മുഹമ്മദ് സ്വാദിഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സുഖമിടപാടുകള്‍ക്ക് സൌകര്യം ചെയ്തു തന്ന (തംകീന്‍ ) ഭാര്യയുടെ ചെലവേ ഭര്‍ത്താവിനു ബാധ്യതയുള്ളൂ. സഹോദരന്‍ വീടുകൂടാത്തതു കൊണ്ട് ഭാര്യയുടെ ചെലവു കൊടുക്കല്‍ നിര്‍ബന്ധമില്ല. ഭാര്യക്കു തന്‍റെ ഭര്‍ത്താവു നല്‍കുന്ന നിര്‍ബന്ധ ചെലവുകള്‍ നിരസിക്കാനുള്ള അനുവാദമുണ്ട്. അങ്ങനെ അവള്‍ നിരസിക്കുകയാണെങ്കില്‍ ഭര്‍ത്താവിനു അതു കൊടുക്കണമെന്നുമില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter