കുഞ്ഞിനുമുലയൂട്ടൽ എത്ര വയസ്സ് വരെ ആവാം? അതിന് പ്രത്യേക പ്രായപരിധി പറഞ്ഞിട്ടുണ്ടോ?

ചോദ്യകർത്താവ്

അനീസ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കുട്ടികള്‍ക്ക് മുലയൂട്ടുന്നതിനെകുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് ഇങ്ങനെയാണ്, മാതാക്കള്‍ തങ്ങളുടെ മക്കളെ രണ്ട് വര്‍ഷം മുലയൂട്ടണം. അതേ സമയം, രണ്ട് വര്‍ഷത്തിലധികം മലയൂട്ടുന്നത് കുട്ടിയുടെ ക്ഷീണമോ ശക്തിക്കുറവോ കാരണം ആവശ്യമാണെന്ന് തോന്നിയാല്‍ ചെയ്യാവുന്നതാണെന്നാണ് പണ്ഡിതര്‍ പറയുന്നത്. ഇത് മുമ്പ് നാം വിശദമായി പറഞ്ഞത് ഇവിടെ വായിക്കാം. സംതൃപ്തമായ കുടുംബജീവിതം നയിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter