ആദ്യത്തെ ഭാര്യയും മാതാപിതാക്കളും അറിയാതെ രണ്ടാം കല്യാണം കഴിക്കാമോ?

ചോദ്യകർത്താവ്

ആരിഫ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ കര്‍മശാസ്ത്ര നിയമപ്രകാരം ഒരാളുടെ വിവാഹം സാധുവാകാന്‍ ആദ്യ ഭാര്യയുടേയോ മാതാപിതാക്കളുടേയോ സമ്മതം ആവശ്യമില്ല. പക്ഷേ, മാതാപിതാക്കളെ വെറുപ്പിച്ചും പിണക്കിയുമുള്ള വിവാഹത്തെ നബി (സ) നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. അതുപോലെ  രണ്ടാം വിവാഹത്തിന് ആദ്യഭാര്യയുടെ സമ്മതം ആവശ്യമില്ലെങ്കിലും സമ്മതത്തോടു കൂടെയാവുന്നത് കൂടുതല്‍ സന്തോഷപ്രദമായ കുടുംബ ജീവിതത്തിനു വഴി തെളിച്ചേക്കാം. എല്ലാ ഭാര്യമാര്‍ക്കും ഒരു പോലെ ചെലവു ചെയ്യാനും അവരുടെ കൂടെ തുല്യദിവസങ്ങള്‍ ചെലവഴിക്കാനും പുരുഷന് സാധിക്കുമെങ്കില്‍ രണ്ടാം വിവാഹം ആകാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter