മറ്റൊരാളിൽ നിന്നും നമുക്ക് ലഭിച്ച ഉദ്ഹിയ്യതിന്‍റെയോ അഖീഖതിന്‍റെയോ ഇറച്ചി ഇതര മതസ്ഥര്‍ക്ക് ഭക്ഷിപ്പിക്കാമോ?

ചോദ്യകർത്താവ്

റിയാസ് കുഴിമണ്ണ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ ഉദ്ഹിയതിന്‍റെ ഇറച്ചി മുസ്ലിംകള്‍ക്ക് മാത്രമേ കൊടുക്കാവൂ എന്നതാണ് കര്‍മ്മശാസ്ത്രത്തിലെ പ്രബലാഭിപ്രായം. ഉദ്ഹിയതിന്‍റെ കര്‍മ്മശാസ്ത്രം എന്ന ലേഖനത്തില്‍ ഇത് വിശദമാക്കിയതാണ്. സ്വന്തമായി അറുത്ത ഉദ്ഹിയതിന്‍റെ ഇറച്ചിയിലും മറ്റുള്ളവരുടെ ഉദ്ഹിയതില്‍നിന്ന് ലഭിച്ച ഇറച്ചിയിലും ഈ നിയമം ബാധകമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter