എത്ര വയസ് മുതല്‍ ഗര്‍ഭധാരണം ആകാം, 18 വയസ്സില്‍ ഗര്‍ഭധാരണം ഉണ്ടായാല്‍ കുഴപ്പമുണ്ടോ?

ചോദ്യകർത്താവ്

റിയാസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വിവാഹം, വിവാഹാനന്തര ലൈംഗിക ബന്ധം, അതുമൂലമുള്ള ഗര്‍ഭധാരണം എന്നിവക്ക് ഇസ്ലാമില്‍ ഏറ്റവും കുറഞ്ഞതോ കൂടിയതോ ആയ പരിധി നിര്‍ണ്ണയങ്ങള്‍ ഇല്ല. ഗര്‍ഭധാരണത്തിനു അവിഹിത ബന്ധങ്ങള്‍ പാടില്ല. ജീവ ഹാനി, മാരക രോഗങ്ങള്‍, ശാരീരിക വൈകല്യങ്ങള്‍ എന്നിവക്കു ഗര്‍ഭധാരണം കാരണമാകുന്നുവെങ്കില്‍, ഗര്‍ഭധാരണ ഹേതുകമാകുംവിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നിഷിദ്ധമാകുന്നു. അത് ഏതു പ്രായമായാലും ശരി. അതിനാല്‍ അനുവദനീയമായ രീതിയില്‍ 18 വയസ്സില്‍ ഗര്‍ഭം ധരിക്കുന്നതു കൊണ്ട് ഒരു കുഴപ്പവും ഇല്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter