മഹര്‍ (വിവാഹ മൂല്യം) ആര്‍ക്കാണ് കൊടുക്കേണ്ടത്? വിവാഹം ചെയുന്ന സ്ത്രീക്കോ അതോ പിതാവിനോ?

ചോദ്യകർത്താവ്

നിവാസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മഹ്ര്‍ ആയി ലഭിക്കുന്നത് സ്ത്രീയുടെ അവകാശവും അത് അവളുടെ സ്വത്തുമാണ്. പ്രായപൂര്‍ത്തിയും തന്‍റേടവുമുള്ള സ്ത്രീയാണെങ്കില്‍ അത് എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശവും അവള്‍ക്ക് തന്നെയാണ്. ഇത് മുമ്പ് നാം വിശദമാക്കിയത് ഇവിടെ വായിക്കാം. ഭദ്രമായ കുടുംബജീവിതം നയിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter