മകളുടെ മരുമകനെ (പേര മരുമകന്‍ )തൊട്ടാല്‍ വുളു മുറിയുമോ?

ചോദ്യകർത്താവ്

നാസര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ വിവാഹ ബന്ധത്തിലൂടെ പലരും മഹ്റം ആയിത്തീരുന്നുണ്ട്. പുരുഷന്‍ ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നതിലൂടെ, ഭാര്യക്ക് ഭര്‍ത്താവിന്‍റെയും ഭര്‍ത്താവിന് ഭാര്യയുടെയും മാതാപിതാക്കളും (വലിയുമ്മമാരും വലിയുപ്പമാരും അടക്കം) മക്കളും (പേരമക്കളടക്കം) ആണ് ഇത്തരത്തില്‍ മഹ്റം ആയിത്തീരുക. മഹ്റം ആയവരെ തൊട്ടാല്‍ വുളു മുറിയുകയില്ല. ഇതനുസരിച്ച് പേരമരുമകനെ തൊടുന്നത് കൊണ്ട് വുദൂ മുറിയുകയില്ലെന്ന് മനസ്സിലാക്കാം. ഇതുമായി ബന്ധപ്പെട്ട് മുമ്പ് നാം വിശദമാക്കിയത് ഇവിടെ വായിക്കാവുന്നതാണ്. ബന്ധങ്ങള്‍ പവിത്രതയോടെ കാത്തുസൂക്ഷിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter