ക്രിസ്ത്യന്‍ വിശ്വാസിനിയായ പെണ്‍കുട്ടിയെ മുസ്‍ലിമിന് വിവാഹം കഴിക്കാമോ? വേദക്കാരെ വിവാഹം കഴിക്കുന്നത് അനുവദനീയമാണോ?

ചോദ്യകർത്താവ്

മനാഫ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മുസ്ലിമോ ശുദ്ധ കിതാബിയ്യതോ ആയ സ്ത്രീകളെ മാത്രമേ മുസ്ലിമിനു വിവാഹം കഴിക്കല്‍ അനുവദിച്ചിട്ടുള്ളൂ. ശുദ്ധ കിതാബിയ്യത് എന്നാല്‍ അവളുടെ മാതാവും പിതാവും കിതാബിയ്യ് ആയിരിക്കണമെന്നതിന് പുറമെ, വേറെയും ചില നിബന്ധനകളുണ്ട്. അവ വിശദമായി മുമ്പ് പ്രതിപാദിച്ചത് ഇവിടെ വായിക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter