നികാഹ് ചെയ്തു കൊടുക്കാന്‍‍‍ രക്ഷാകര്‍ത്താവിന് മറ്റൊരു ആളെ ഏല്‍പിക്കാമല്ലോ. അതു പോലെ വരന്ന്, തനിക്ക് വേണ്ടി നികാഹ് സ്വീകരിക്കാ‍ന്‍ വേറെ ആളെ ഏല്‍പിക്കാ‍ന്‍ പറ്റുമോ?

ചോദ്യകർത്താവ്

ജാബിര്‍ മുഹ്‍യിദ്ദീന്‍

Aug 25, 2016

CODE :

അല്ലാഹുവിന്‍റെ  തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. സ്വലാതും സലാമും അന്ത്യപ്രവാചകരിലും അവിടത്തെ കുടുംബാനുചരരിലും വര്‍ഷിക്കുമാറാകട്ടെ. പെണ്‍കുട്ടിയുടെ രക്ഷിതാവിന്, വിവാഹം കഴിച്ചുകൊടുക്കാന്‍ മറ്റൊരാളെ ഏല്‍പിക്കാം (വകാലത് ആക്കുക) എന്നത് പോലെ, തനിക്ക് വേണ്ടി നികാഹ് സ്വീകരിക്കാന്‍ വരന്ന് മറ്റൊരാളെ ചുമതലപ്പെടുത്താവുന്നതാണ്. അത്തരം സാഹചര്യത്തില്‍ നികാഹ് സ്വീകരിക്കുന്നവന്‍, എന്നെ ചുമതലപ്പെടുത്തിയ ഇന്ന ആള്‍ക്ക് വേണ്ടി ഞാന്‍ നികാഹ് സ്വീകരിച്ചു എന്നാണ് പറയേണ്ടത്. ഭദ്രമായ കൂടുംബ ജീവിതം നയിക്കാന്‍ നാഥ‍ന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter