ദീനിയ്യായ മകനു താന്തോന്നിയായ ഉമ്മയോടു വളരെ ഇഷ്ടമാണ്. അവരെ നേര്‍മാര്‍ഗത്തിലേക്കു ഉപദേശിക്കുകയും ചെയ്യും. പക്ഷേ, മകന്‍റെ ഈ പ്രവൃത്തികള്‍ ഉമ്മാക്ക് തീരെ ഇഷ്ടമല്ല. ഈ ഉമ്മ മകനു പൊരുത്തം കൊടുക്കാതെ മരണപ്പെട്ടാല്‍ ഈ മകന്‍റെ അമലുകള്‍ അല്ലാഹു സ്വീകരിക്കുകയില്ലേ.

ചോദ്യകർത്താവ്

അബ്ദുല്ല

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ദീനിനു നിരക്കാത്ത കാര്യങ്ങളില്‍ മാതാപിതാക്കളെ അംഗീകരിക്കേണ്ടതില്ല. എന്നല്ല ആരെയും അംഗീകരിക്കാന്‍ പറ്റുകയില്ല. അത് ഹറാമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ മാതാവിന്‍രെ അനിഷ്ടം സമ്പാദിക്കേണ്ടി വന്നാലും. അല്ലാഹുവിനെയും റസൂലിനെയും ധിക്കരിക്കുന്നതിലൂടെ ലഭിക്കുന്ന പൊരുത്തം അല്ലാഹുവിനോടുള്ള പൊരുത്തക്കേടായതിനാല്‍ അതിന്‍റെ ആവശ്യമില്ല. സുറതുല്‍ അന്കബൂതിലെ എട്ടാമത്തെ ആയതൂം സൂറതു ലുഖ്മാനിലെ പതിനഞ്ചാമത്തെ ആയതും ഇത് വ്യക്തമാക്കുന്നുണ്ട്. മറ്റു കാര്യങ്ങളില്‍ അവരെ അനുസരിക്കുകയും വേണം.

 കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter