ജന്‍മദിനത്തില്‍ സദഖ കൊടുക്കുന്നതിന്റെ വിധിയെന്ത് ? അനുവദനീയമാനെങ്കില്‍ അതിന്റെ നിയ്യത്ത് എന്ത് ?
ചോദ്യകർത്താവ്
ജിനൂപ്റശീദ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ജന്മദിനത്തോടനൂബന്ധിച്ച്, അല്ലാഹു ചെയ്തു തന്ന അനുഗ്രഹങ്ങള്‍ക്ക് ശുക്റ് എന്ന നിലക്ക് സ്വദഖ ചെയ്യല്‍ അനുവദനീയവും പ്രതിഫലാഹര്‍വുമാണ്. ഏതു പ്രവര്‍ത്തനങ്ങളും അല്ലാഹുവിന്‍റെ പ്രീതി കാംക്ഷിച്ചു കൊണ്ടായിരിക്കണം. അത്തരം ഒരു ഉദ്ദേശ്യം എന്നതിലുപരി പ്രത്യേകമായി ഒരു നിയ്യത്ത് സുന്നത്തായ സാധാരണ ദാനധര്‍മ്മങ്ങള്‍ക്ക് ആവശ്യമില്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.