വീടിന്റെ ഉള്ളില്‍ നിന്നും സ്ത്രീകള്‍ തല മറക്കേണ്ടതുണ്ടോ? നോമ്പിന്റെ മുദ്ദ് സഹോദരിമാര്‍ക്കും ഉപ്പകും ഉമ്മക്കും കൊടുക്കാമോ മുദ്.?

ചോദ്യകർത്താവ്

അഫ്സല്‍

Aug 25, 2016

CODE :

1.അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സ്ത്രീകള്‍ക്കു എല്ലാ സമയത്തും ഒരേ ഔറത് അല്ല ഇസ്‍ലാം നിശ്ചയിച്ചിട്ടുള്ളത്. എല്ലാ സമയത്തും അവള്‍ ശരീരമാസകലം മറച്ചിരിക്കണമെന്ന് ഇസ്‍ലാം നിഷ്കര്‍ഷിച്ചിട്ടുമില്ല. നിസ്കാരത്തില്‍ മുഖവും മുന്‍കയ്യും ഒഴിച്ച് മറ്റുള്ളവ മറക്കല്‍ നിര്‍ബന്ധമാണ്. നിസ്കാരത്തിലല്ലാത്ത അവസരത്തില്‍ അവള്‍ സമീപിക്കുന്ന ആളുകള്‍ക്കനുസരിച്ച് ഔറത് വിത്യാസപ്പെടും.  മുസ്‍ലിം സ്ത്രീകളുടേയും വിവാഹ ബന്ധം നിഷിദ്ധമായ പുരുഷന്മാരുടേയും സമീപത്തായിരിക്കുമ്പോള്‍  അവള്‍ കാല്‍മുട്ടുകളുടേയും പൊക്കിളിന്റേയും ഇടയിലുള്ളതാണ് മറക്കേണ്ടത്. അല്ലാത്തത് മറക്കേണ്ടതില്ല. അന്യ പുരുഷന്മാരുടെ സന്നധിയില്‍ അവള്‍ ശരീരം മുഴുവന്‍ മറക്കേണ്ടതാണ്. ഇങ്ങനെയാണ് ഇസ്‍ലാം സ്ത്രീയുടെ ഔറത് നിശ്ചയിച്ചിട്ടുള്ളത്. അവളെ കാണുന്ന ആളുകള്‍ക്കനുസരിച്ചാണ് മറക്കേണ്ട ഭാഗങ്ങള്‍ തീരുമാനിക്കേണ്ടത്. വീട്ടിലായിരിക്കുക പുറത്തായിരിക്കുക എന്നതല്ല ഔറത് നിശ്ചയിക്കാനുള്ള മാനദണ്ഡം. അപ്പോള്‍ വീട്ടില്‍ അന്യപുരുഷന്മാര്‍ കാണാത്ത അവസരത്തില്‍ അവള്‍ തല മറക്കേണ്ടതില്ല. 2. ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവരല്ലാത്ത ബന്ധുക്കള്‍, ഫഖീറോ മിസ്കീനോ ആണെങ്കില്‍ ഈ മുദ്ദുകള്‍ അവര്‍ക്കും നല്‍കാവുന്നതാണ്. പിതാവും മാതാവും ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവരില്‍ പെട്ടവരായതിനാല്‍ അവര്‍ക്ക് കൊടുക്കാന്‍ പറ്റില്ല. സഹോദരിക്ക് ചെലവ് കൊടുക്കല്‍ നിര്‍ബന്ധമില്ലാത്തതിനാല്‍ അവള്‍ക്ക് മുദ്ദ് നല്‍കാവുന്നതാണ്. റമദാനില്‍ കാരണത്തോട് കൂടെയോ അല്ലാതെയോ ഖളാഅ് ആകുന്ന നോമ്പ് നോറ്റ് വീട്ടേണ്ടതും കഴിയാത്ത സാഹചര്യത്തില്‍ അതിന് മുദ്ദ് കൊടുക്കേണ്ടതും അവസരം ലഭിച്ചിട്ടും നോല്‍ക്കാതെ പിന്തിപ്പിക്കുന്ന ഓരോ വര്‍ഷത്തിനും ഓരോ നോമ്പിനും ഓരോ മുദ്ദ് വീതം നല്‍കേണ്ടതുമൊക്കെ നാം മുമ്പ് വിശദീകരിച്ചതാണ്. അത് ഇവിടെയും ഇവിടെയും വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter