വിവാഹവേളയില്‍ ‘മഹ്‌റ്’ പറയല്‍ നിര്‍ബധമാണോ ?

ചോദ്യകർത്താവ്

unais pk

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മഹ്റ് നല്‍കല്‍ നിര്‍ബന്ധമാണ്, എന്നാല്‍ വിവാഹവേളയില്‍ അത് പ്രത്യേകം എടുത്ത് പറയല്‍ നിര്‍ബന്ധമില്ല, പ്രത്യേകം സുന്നതാണ്. മഹ്റ് പറയാതെയും നികാഹ് ശരിയാവും, ശേഷം മഹ്റ് എത്രയാണെന്നതില്‍ തര്‍ക്കം വന്നാല്‍, നികാഹ് ചെയ്യപ്പെട്ട സ്ത്രീയുടെ അവസ്ഥക്കനുസരിച്ചുള്ള സാധാരണ മഹ്റ് കൊടുക്കല്‍ നിര്‍ബന്ധമാവും. നികാഹ് കഴിയുന്നതോടെ മഹ്റിന്റെ പകുതിയും ഭാര്യാ-ഭര്‍തൃബന്ധത്തിലൂടെ അത് പൂര്‍ണ്ണമായും സ്ത്രീയുടെ അവകാശമായി മാറുന്നു. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter