ഭര്‍ത്താവിന്റെ കൈ കൊണ്ട് ഭോഗം ചെയ്തവളുടെ യോനിയില്‍ നിന്നും വരുന്ന സ്രവം മൂലം കുളി നിര്‍ബന്ധമാവുമോ ?
ചോദ്യകർത്താവ്
najma
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ചോദ്യത്തില്‍ പറഞ്ഞതിലൂടെ സാധാരണ ഗതിയിലുണ്ടാവുന്ന സ്രവം മൂലം കുളി നിര്‍ബന്ധമാവുകയില്ല. എന്നാല്‍ അതിന്റെ ഉല്‍ഭവസ്ഥാനത്തിനനുസരിച്ച് അത് ചിലപ്പോള്‍ നജസിന്റെ പരിധിയില്‍ വരാവുന്നതാണ്. യോനീഭാഗത്തിന്റെയും അപ്പുറത്ത് നിന്നാണ് അത് ഉണ്ടാവുന്നതെങ്കില്‍ അത് നജസാണെന്നതില്‍ തര്‍ക്കമില്ല. യോനിയില്‍നിന്ന് തന്നെ ഉല്‍ഭവിക്കുന്നതെങ്കില്‍ പ്രബലാഭിപ്രായപ്രകാരം അത് നജസല്ല. എന്നാല്‍ ഇത്തരം ഭോഗത്തിലൂടെ സ്ത്രീക്ക് സ്രവിക്കുന്നത് ഇന്ദ്രിയമല്ലെങ്കിലാണ് മേല്‍പറഞ്ഞ വിധി. ഇന്ദ്രിയസ്ഖലനമാണ് ഉണ്ടായതെങ്കില്‍ കുളി നിര്‍ബന്ധമാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.