ഭാര്യ ആശുദ്ധിക്കാരിയായിരിക്കുമ്പോള്‍ അവളുടെ കൈ കൊണ്ടോ വായകൊണ്ടോ ഭര്‍ത്താവിനു ലൈംങ്കിക സുഖം നല്‍കാന്‍ പറ്റുമോ?
ചോദ്യകർത്താവ്
സൈന്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സമ്പൂര്‍ണ്ണജീവിത പദ്ധതിയായ വിശുദ്ധ ഇസ്‌ലാമിന് എല്ലാ കാര്യത്തിലുമെന്ന പോലെ ലൈംഗിക രീതികളിലും അതിന്റേതായ കാഴ്ചപ്പാടുകളുണ്ട്. അനുവദനീയമായ രീതികളും നിഷിദ്ധമായ രീതികളും വ്യക്തമായി ഗ്രന്ഥങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്. കുടുംബം ലൈഫ്സ്റ്റൈല്‍ എന്ന വിഭാഗത്തിലെലൈംഗികം എന്ന ഉപവിഭാഗത്തില്‍ അത് വിശദമാക്കിയിട്ടുണ്ട്. അനുവദനീയമായ രീതികളില്‍ മുട്ട് പൊക്കിളിനിടയിലുള്ളതല്ലാത്ത സുഖാസ്വാദനങ്ങളെല്ലാം ഭാര്യ അശുദ്ധിക്കാരിയാകുമ്പോഴും അനുവദനീയമാണ്. ജീവിതത്തിലെ ഓരോ അടക്കവും അനക്കവും ആരാധനയാക്കാന്‍ നാഥന്‍ തുണക്കട്ടെ.