എന്‍റെ ഭർത്താവ് ഒരു വർഷത്തിനു ശേഷം ഒരാഴ്ചത്തേക്ക് ലീവില്‍ നാട്ടിലേക്ക് വരികയാണ്. ഈ സമയത്ത് മെൻസസ് വരാതിരിക്കാന്‍ ഗുളിക വല്ലതും കഴിക്കാമോ?
ചോദ്യകർത്താവ്
റാബിയ
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ആര്‍ത്തവം എന്നത് സ്ത്രീയുടെ പ്രകൃതിയുടെ ഭാഗമാണ്. എന്നാല്‍ ആവശ്യഘട്ടങ്ങളില്‍ മരുന്നോ മറ്റോ ഉപയോഗിച്ച് അതിന്‍റെ ദിവസം മാറ്റുന്നതില്‍ വിരോധമില്ല. അതിനായി കഴിക്കുന്ന മരുന്നുകള്‍കൊണ്ട് ശാരീരികമോ മറ്റോ ആയ ബുദ്ധിമുട്ടുകളില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അത് വരുത്തുന്ന പാര്‍ശ്വഫലങ്ങള്‍ ശരീരത്തിനുണ്ടാകുന്ന പ്രയാസത്തിന്‍റെ തോതനുസരിച്ച് അത് ഒഴിവാക്കപ്പെടേണ്ടതുമാണ്. സമാനമായ ചോദ്യത്തിന് മുമ്പ് നാം മറുപടി പറഞ്ഞത് ഇവിടെ വായിക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.