നാട്ടിലുള്ള ഭാര്യയോട് പിരിഞ്ഞ കഴിയുന്ന വിഷമം കാരണം കല്യാണം കഴിക്കേണ്ടായിരുന്നു,എന്ന് പറഞ്ഞത് കൊണ്ട് വല്ല കുഴപ്പവും ഉണ്ടോ ഉസ്താദേ?

ചോദ്യകർത്താവ്

Aslam

Sep 2, 2018

CODE :Par8895

അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.

ഇവിടെ പറയപ്പെട്ട വചനം ത്വലാഖിന്റെ വ്യക്തമായ വചനമോ വ്യംഗ്യമായ വചനമോ അല്ലാത്തതിനാലും സാധാരണ ഗതിയിൽ കേവലം ദുഃഖം പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്നതിനാലും ഭാര്യയെ പിരിഞ്ഞ് കഴിയുന്ന വിഷമം കാരണം ഇങ്ങനെ പറഞ്ഞത് കൊണ്ട് മാത്രം ത്വലാഖ് സംഭവിക്കില്ല (മുഗ്നി)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter