ത്വലാഖ് ചൊല്ലേണ്ടത് ഭർത്താവല്ലേ.ഭാര്യമാർക് അതിനുള്ള അധികാരം ഉണ്ടോ?

ചോദ്യകർത്താവ്

salim kk

Sep 4, 2018

CODE :Par8897

അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.

അത്യാവശ്യ ഘട്ടത്തിൽ പുരഷന് വിവാഹമോചനം നടത്താൻ അധികാരം നൽകപ്പെട്ടതു പോലെ സ്ത്രീക്കും നൽകപ്പെട്ട അധികാരങ്ങളാണ് ഖുൽഅ്, ഫസ്ഖ് എന്നിവ. ഭർത്തവുമായി ഒരു നിലക്കും യോജിച്ചു പോകാൻ കഴിയില്ലെങ്കിൽ ഭർത്താവിന് പ്രതിഫലം കൊടുത്തിട്ട് വിവാഹ മോചനം ആവശ്യപ്പെടുന്നതാണ് ഖുൽഅ്. അപ്പോൾ കൂടെ ജീവിക്കാൻ താൽപര്യമില്ലാത്ത ഭാര്യയുടെ ആ ആവശ്യം  ഭർത്താവ് പരിഗണിക്കണം. ഭർത്താവിന് ലൈംഗിക ശേഷിയില്ലായ്മ, വെള്ളപ്പാണ്ട്, കുഷ്ഠം തുടങ്ങിയ രോഗങ്ങളുണ്ടെന്നകാരണത്താലോ ഭർത്താവ് ചെലവിന് തരാതിരിക്കുമ്പോഴോ അതിന് അയാൾക്ക് കഴിയാതിരിക്കുമ്പോഴോ ഒക്കെ ഭർത്താവിന്റെ കൂടെ കഴിയാൻ താൽപര്യമില്ലെങ്കിൽ ഒരു ഖാളി മുഖേന സ്ത്രീ വിവാഹ ബന്ധം വേർപ്പെടുത്തുന്നതിനാണ് ഫസ്ഖ് എന്ന് പറയുന്നത്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.

 

ASK YOUR QUESTION

Voting Poll

Get Newsletter