എന്റെ മൂന്നാമത്തെ കുട്ടി ജനിച്ചപ്പോൾ എനിക്ക് ഹക്കീകത്ത് അറുക്കാൻ സാധിച്ചിട്ടില്ല ഇപ്പോൾ എനിക്ക് നാലാമത്തെ കുട്ടിയും ജനിച്ചു അൽഹൽതുലില്ല ആയതിനാൽ എനിക്ക് ഈ രണ്ട് കുട്ടികൾക്കും കൂടി ഒരു മാടിനെ അറുത്ത് കൊടുത്താൽ മതിയാകുമോ അതോ രണ്ടണ്ണം അറത്തേണ്ടി വരുമോ ഇതിന് ഇസ്ലാമിൽ എന്താണ് വിധി

ചോദ്യകർത്താവ്

ALAVI KUTTY PC

Oct 7, 2018

CODE :See8921

അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.

ആൺകുട്ടിയാണെങ്കിൽ രണ്ട് ആടും പെൺകുട്ടിയാണെങ്കിൽ ഒരു ആടും അഖീഖ അറുക്കലാണ് സുന്നത്ത്. പശു, പോത്ത്, കാള തുടങ്ങിയ മാടുകളും ഒട്ടകവുമാണ് അറുക്കുന്നതെങ്കിൽ ഒന്നിലധികം പേരുടെ അഖീഖ സാധ്യമാകും (ഫതാവൽ കുബ്റാ). മാടിലും ഒട്ടകത്തിലും ഏഴ് ഓഹരിയുണ്ടാകും. ഇതിലെ ഓരോ ഓഹരിയും ഓരോ ആടിന്റെ സ്ഥാനത്താണ്. അതു കൊണ്ട് അതിൽ എത്ര ഓഹരിയാണ് രണ്ടു കുട്ടികളിൽ ഓരോരുത്തരുടേയും പേരിൽ അറുക്കുന്നത് എന്ന് കരുതിയാൽ മതി.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter