അന്യഭാഷാ ഗാനങ്ങൾ ഭാര്യക്കു കേൾപ്പിച്ചു കൊടുക്കുകയോ അല്ലെങ്കിൽ പാടി കൊടുക്കുകയോ ചെയ്തതിനു ശേഷം , അതിൽ ത്വലാഖിന്റെ സ്വരീഹായ പദം ഉണ്ടെന്ന് പിന്നീട് മനസ്സിലായാൽ ,അവിടെ എന്താണ് വിധി?
ചോദ്യകർത്താവ്
Salam
Oct 29, 2018
CODE :Oth8939
അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.
ഈ പാട്ടു പാടൽ മാത്രമാണ് ഉദ്ദേശ്യമെങ്കിൽ അത് പാടിയത് കൊണ്ടു മാത്രം ത്വലാഖ് പോകില്ല. എന്നാൽ പാട്ടു പാടുന്നതോടൊപ്പം ത്വലാഖിന്റെ വചനം ഉദ്ദേശിക്കുക കൂടി ചെയ്യുന്നുണ്ടെങ്കിൽ ത്വലാഖ് സംഭവിക്കും. അതിനാല്‍ അത്തരം കാര്യങ്ങൾ ഉൾക്കൊള്ളുന്ന പാട്ടുകളും മറ്റും അതീവ ശ്രദ്ധയോടെയും ഗൌരവത്തോടെയും കൈകാര്യം ചെയ്തില്ലെങ്കിൽ പിന്നീട് ഖേദിക്കേണ്ടി വരും. ഇക്കാര്യം കൂടുതൽ മനസ്സിലാക്കാൻ FATWA CODE: Cou8903, FATWA CODE: Par8899 എന്നിവ വായിക്കുക.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.