വിഷയം: ‍ കുട്ടികളുടെ ദാനധര്‍മം

സാധാരണ യതീം കുട്ടികളുടെ സ്വത്ത്‌ കൈകാര്യം ചെയ്യുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കണമല്ലോ. അത് പോലെ ചെറിയ മക്കൾ, അവരുടെ പണം (ആരെങ്കിലും കൊടുത്തത്) സ്വന്തംഇഷ്ടപ്രകാരം ദാനം ചെയ്യുന്നത് തടയപ്പെടണോ?

ചോദ്യകർത്താവ്

Abu Rushdha

May 23, 2020

CODE :Par9838

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ചെറിയ കുട്ടികള്‍ക്ക് അവരുടെ സ്വത്തില്‍ നിന്ന് വെറുതെ നല്കാനുള്ള അധികാര(അഹ്ലിയ്യതുത്തബര്‍റുഅ്)മില്ലാത്തതിനാല്‍ അവര്‍ സ്വേഷ്ടപ്രകാരം ദാനം ചെയ്യുന്നത് ശരിയാവില്ല. ആയതിനാല്‍ അവരുടെ സ്വത്ത് ചിലവഴക്കുന്നത് രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതാണ്.

കുട്ടികള്‍ക്ക് ദാനം ചെയ്യുന്ന ശീലം ഉണ്ടാക്കുന്നതിന് രക്ഷിതാക്കള്‍ക്ക് സ്വന്തം പണം നല്‍കി ദാനം ചെയ്യിപ്പിക്കാവുന്നതാണല്ലോ.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter