വിഷയം: 700 കൊല്ലം ജീവിച്ച സ്വഹാബി ഇന്ത്യയിലോ?
ബാബ രത്തൻ ലാൽ ഹിന്ദി എന്ന പേരില്‍ ഒരു സ്വഹാബി ഇന്ത്യയില്‍ ജീവിച്ചിരുന്നതായി വായിക്കാനിടയായി. 700 വർഷം ജീവിച്ച ഒരു സ്വഹാബി ആണെന്ന് ഉറുദു പ്രഭാഷണങ്ങളില്‍ ഇദ്ദേഹത്തെ കുറിച്ച് കേട്ടു. ഇത് ശരിയാണോ?
ചോദ്യകർത്താവ്
Jafar
Feb 20, 2021
CODE :Oth10062
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ചരിത്രത്തില്‍ ഇങ്ങനെ ഒരു സ്വഹാബി ജീവിച്ചതിന് തെളിവുകള്‍ കാണുന്നില്ല. 700 വര്‍ഷം ജീവിച്ച ഒരു സ്വാഹാബിയെ കുറിച്ച് മുന്‍കാലപണ്ഡിതരൊന്നും അവരുടെ ഗ്രന്ഥങ്ങളില്‍ പരാമര്‍ശിച്ചില്ല എന്നത് തന്നെ ഇത് സത്യമല്ലെന്നതിന് വലിയ തെളിവാണ്.
ഹിജ്റ രണ്ടാം നൂറ്റാണ്ടില്‍ വഫാത്തായ അബുത്ത്വുഫൈല്‍ ആമിറുബ്നുവാസില(റ)യാണ്ഏറ്റവും അവസാനം വഫാത്തായ സ്വഹാബിയെന്ന് ആധികാരികചരിത്രഗ്രന്ഥങ്ങളില്‍ കാണാം.
മഹനായ ഇബ്നുഹജര്‍ അസ്ഖലാനീ(റ) അവരുടെ ഇസ്വാബ എന്ന ഗ്രന്ഥത്തില്‍ ബാബാരതന്‍ ഹിന്ദി എന്ന പേരില്‍ ആറാംനൂറ്റാണ്ടില്‍ ജീവിച്ച ഒരാളെ കുറിച്ച് പറഞ്ഞിട്ടുണ്ട്. അയാള്‍ നബിയെ കണ്ടുമുട്ടിയ സ്വഹാബിയാണെന്നും 7 നൂറ്റാണ്ട് ജീവിച്ചുവെന്നും മറ്റുള്ളവരാല്‍ പ്രചരിപ്പിക്കപ്പെടുകയും അയാളില്‍ നിന്ന് ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം കള്ളമാണെന്ന് ഇബ്നുഹജര്‍(റ) വിശദീകരിച്ചിട്ടുണ്ട്. ഹാഫിള് ശംസുദ്ദീന്‍ ദഹബി(റ)യും അവരുടെ മീസാനില്‍ ഇങ്ങനെയൊരു സ്വഹാബി ഉണ്ടെന്ന കള്ളപ്രചരണത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. (അല്‍ഇസ്വാബ ഫീ തംയീസിസ്സ്വഹാബ 2:434-445)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.