വിഷയം: ‍ ഹജ്ജതുല്‍ വദാഇലെ നബിയുടെ പ്രസംഗം ഉച്ചത്തില്‍ ആവര്‍ത്തിച്ച ആള്‍

ഹജ്ജത്തുൽ വദാഇല്‍ നബിയുടെ പ്രസംഗം അതേ പടി ഏറ്റു പറഞ്ഞു ജനങ്ങളെ കേൾപ്പിച്ച ആളാരായിരുന്നു?

ചോദ്യകർത്താവ്

അമീർ

Oct 9, 2021

CODE :Oth10595

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ഹജ്ജതുല്‍ വദാഅിലെ നബിയുടെ ഖുതുബ ഉച്ചത്തില്‍ ആവര്‍ത്തുച്ചു പറഞ്ഞ്  ജനങ്ങളെ കേള്‍പ്പിച്ചത് റബീഅതുബ്നു ഉമയ്യ ആയിരുന്നു. റബീഅ നല്ല ഉയര്‍ന്ന ശബ്ദത്തിന്‍റെ ഉടമയായിരിന്നു.

 ഫത്ഹ് മക്കയുടെ അന്ന് ഇസ്ലാം സ്വീകരിച്ച റബീഅ ഉമര്‍ (റ) ന്‍റെ കാലത്ത് മുര്‍തദ്ദായി മരണപ്പെടുകയാണുണ്ടായത്.  ലഹരി ഉപയോഗിച്ചതിന്‍റെ പേരില്‍ റബീഅയെ ഖൈബറിലേക്ക് നാടുകടത്തുകയും റബീഅ ഹിര്‍ഖലിന്‍റെ അടുത്ത് ചെന്ന് നസ്റാനിയാവുകയും അങ്ങനെ മരിക്കുകയും ചെയ്തുവെന്നാണ് ചരിത്രം. ഇതറിഞ്ഞ ഉമര്‍ (റ) ഇങ്ങനെ പറഞ്ഞത്രെ: റബീഅക്ക് ശേഷം ഇനിമേല്‍ ഞാനാരെയും നാട് കടത്തുകയില്ല.

റബീഅ കണ്ട ഒരു സ്വപ്നം അബൂബകര്‍ സ്വിദ്ദീഖ്(റ)നോട് പങ്കുവെച്ചപ്പോള്‍ അന്നുതന്നെ റബീഅയുടെ രിദ്ദത് സിദ്ദീഖ്(റ) ആ സ്വപ്നത്തിന്‍റെ വ്യാഖ്യാനമായി പറഞ്ഞിട്ടുണ്ടായിരുന്നു.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter