നബി (സ) അണിഞ്ഞിരുന്ന മോതിരത്തിന്‍റെ പേര് എന്താണ്? ഏത് വിരലിലാണ്അണിഞ്ഞിരുന്നത്?
ചോദ്യകർത്താവ്
നൌശാദ് വൈലത്തൂര്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.
നബി(സ) തങ്ങള്‍ക്ക് ഒന്നിലധികം മോതിരങ്ങളുണ്ടായിരുന്നുവെന്നാണ് ചരിത്രങ്ങളില്‍ നിന്നും ഹദീസുകളില്‍ നിന്നും വ്യക്തമാകുന്നത്. അവയിലേതിനെങ്കിലും പ്രത്യേകം പേരുണ്ടായിരുന്നതായി കാണുന്നില്ല. മുഐഖീബ് ബ്നു അബീ ഫാഥിമതദ്ദൌസി (റ) ആയിരുന്നു നബി(സ)യുടെ മോതിരത്തിന്‍റെ ഉത്തരവാദിത്തമുള്ള സ്വഹാബി.
നബി(സ) ചെറു വിരലിലാണ് മോതിരം ധരിച്ചിരുന്നത്. എന്നാല്‍ വലതു കൈയിലാണെന്നും ഇടതു കൈയിലാണെന്നും സ്വഹീഹായ ഹദീസുകളില്‍ കാണുന്നുണ്ട്. അതിനാല്‍ ഏതു കൈയില്‍ ധരിക്കുന്നതിനും കുഴപ്പമില്ല. എന്നാലും വലതു കൈയിലാകുന്നതാണ് ഏറെ ഉത്തമം. കാരണം വലതു കൈയില്‍ ധരിച്ചിരുന്നുവന്നുദ്ധരിക്കുന്ന ഹദീസുകളുടെ ആധിക്യവും നബി(സ) വലതിനെ ഇഷ്ടപെട്ടിരുന്നുവെന്ന മറ്റൊരു ഹദീസുമാണ്. ഇതാണ് ശാഫിഈ മദ്ഹബിന്‍റെ നിലപാട്. എന്നാല്‍ ഇടത്തേതില്‍ ധരിക്കലാണുത്തമമെന്നതാണ് മറ്റു മദ്ഹബുകളിലെ അഭിപ്രായം.
കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.