സ്വലാത്ത് ഇബ്രാഹീമിയ്യ അല്ലാത്ത മറ്റു സ്വലാത്തിന്റെ രൂപങ്ങള്‍ക്ക്‌ വല്ല അടിസ്ഥാനവും ഉണ്ടോ? ഹദീസില്‍ വന്നതല്ലാത്ത സ്വലാതുകള്‍ ചൊല്ലാമോ?

ചോദ്യകർത്താവ്

മുഹ്സിന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

സ്വലാത് എന്നാല്‍ ദുആ എന്നാണ് അര്‍ത്ഥം. وصل عليهم أن صلاتك سكن لهم എന്ന് ഖുര്‍ആനില്‍ കാണാം. സകാത് നല്‍കുന്നവര്‍ക്കു ദുആ ചെയ്ത് കൊടുക്കാനുള്ള കല്‍പനയാണിത്. അപ്പോള്‍ അള്ളാഹുവേ നബി തങ്ങള്‍ക്ക് റഹ്മത് ചെയ്യണേ എന്ന ദുആയാണ് സ്വലാത്. ദുആ ഹദീസില്‍ വന്ന പദം കൊണ്ട് തന്നെ ആവണമെന്നില്ല. മുന്‍കാമികളുടെ പ്രവര്‍ത്തനങ്ങളും വാക്കുകളും അതിന് തെളിവാണ്. പല പണ്ഡിതരും പല രൂപത്തില്‍ സ്വലാത് ചൊല്ലിയതായി കാണാം. ഇബ്റാഹീമുല്‍ മര്‍വസി പറയുന്നു: ഏറ്റവും ഉത്തമമായ സ്വലാത് اللهم صل على الله محمد وعلى آل محمد كلما ذكره الذاكرون وكلما سها عن ذكره الغافلون എന്ന സ്വലാതാണ്. ഈ സ്വലാത് പല സമയങ്ങളിലായി ഇമാം ശാഫി (റ) ഉപയോഗിക്കാറുണ്ടായിരുന്നു. ഈ സ്വലാത് ഹദീസില്‍ വന്നതല്ല. അത് ആദ്യമായി ഉപയോഗിച്ചത് ഒരു പക്ഷെ ശാഫിഈ ഇമാം ആയിരിക്കാമെന്നാണ് ഇമാം നവവി പറയുന്നത്. ഇമാം ഖാളി ഹുസൈന്‍ اللهم صل على محمد كما هو أهله ومستحقه എന്ന സ്വലാതാണ് ഉത്തമം എന്ന് പറഞ്ഞതായി കാണാം. ഇമാം ശീറാസീ ഇങ്ങനെ പണ്ഡിതരില്‍ നിന്ന് ഇങ്ങനെ ഉദ്ധരിച്ചതായി കാണാം: اللهم صل على محمد عبدك ورسولك النبي الأمي وعلى آله وأزواجه وذريته وسلم عدد خلقك ورضا نفسك وزنة عرشك ومداد كلماتك എന്ന സ്വലാതാണ് ഏറ്റവും ഉത്തമമായ രൂപം. ഇബ്നു മസ്ഊദ് (റ) ഇങ്ങനെ സ്വലാത് ചൊല്ലാറുണ്ടായിരുന്നു: اللَّهم اجعل فضائل صلواتك ورحمتك، وبركاتك على سيد المرسلين അലി (റ) اللَّهم داحي المدحوّات، وبارىء المسموكات، اجعل سوابق صلواتك, ونوامي بركاتك، وزوائد تحيتك على محمد عبدك ورسولك، الفاتح لما أغلق എന്ന സ്വലാത് പഠിപ്പിക്കുകയും صلوات الله البرّ الرّحيم، والملائكة المقرّبين، والنبيين والصديقين، والشهداء، والصالحين، وما سبح لك من شيء يا رب العالمين على محمد بن عبد الله خاتم النبيين، وإمام المتقين ... തുടങ്ങുന്ന സ്വലാത് ചൊല്ലാറുമുണ്ടായിരുന്നു. ഇങ്ങനെ പല രൂപത്തിലും സ്വഹാബതും പണ്ഡിതരും സ്വലാത് ചൊല്ലിയതില്‍ നിന്ന് ശരീഅതിനോട് യോജിച്ച ഏത് രൂപത്തിലും സ്വലാത് ചൊല്ലാമെന്ന് മനസ്സിലാക്കാം. കിതാബ് രചിച്ച മുഴുവന്‍ പണ്ഡിതരും തങ്ങളുടെ കിതാബിന്റെ തുടക്കത്തില്‍ ആ പണ്ഡിതര്‍ തന്നെ രചിച്ച സ്വലാത് തന്നെ എഴുതിയതായി കാണാം. صلوات الله وسلامه عليه وعلى إخوانه من النبيين وآل كل وسائر الصالحين. وتابعيهم بإحسان إلى يوم الدين എന്ന സ്വലാതാണ് ഇമാം നവവി തന്റെ മജ്മൂഅ് തുടങ്ങാന്‍ ഉപയോഗിച്ചിരിക്കുന്നത്. റൌളയില്‍ ഇമാം ഉപയോഗിച്ചത് صلى الله وسلم عليه وعلى جميع الانبياء والملائكة وآله كل وأتباعهم الكرام، صلوات متضاعفات دائمات بلا انفصام ഈ സ്വലാതാണ്. صلى الله عَلَيْهِ وَسلم مَا دَامَت السَّمَاء وَالْأَرْض هَذِه فِي سَموهَا وَهَذِه فِي اتساعها وعَلى آله وَصَحبه الَّذين كسروا جيوش المردة وفتحوا حصون قلاعها وهجروا فِي محبَّة داعيهم إِلَى الله الاوطار والاوطان وَلم يعاودوها بعد وداعها وحفظوا على أتباعهم اقواله وافعاله واحواله حَتَّى أمنت بهم السّنَن الشَّرِيفَة من ضياعها എന്ന സ്വലാത് കൊണ്ടാണ് ഇബ്നു ഹജറില്‍ അസ്ഖലാനി ഫത്ഹുല്‍ ബാരിയുടെ തുടക്കത്തില്‍ എഴുതിയത്. ഇങ്ങനെയെല്ലാം ഉണ്ടായിരിക്കെ ഹദീസുകളില്‍ വന്ന സ്വലാത് മാത്രമേ സ്വലാതാവൂ എന്ന വാദം നിരര്‍ത്ഥകവും തെളിവില്ലാത്തതും സലഫിന്റെയും ഖലഫിന്റെയും പ്രവര്‍ത്തനങ്ങള്‍ക്കും വാക്കുകള്‍ക്കുമെതിരുമാണ്. എന്നാല്‍ ഏറ്റവും ശ്രേഷ്ടമായ സ്വലാത് തശഹ്ഹുദില്‍ ചൊല്ലുന്ന ഇബ്റാഹീമിയ്യ സ്വലാതാണെന്ന് ഇമാം നവവി (റ) അടക്കമുള്ള പണ്ഡിതര്‍ പറഞ്ഞിട്ടുണ്ട്. എല്ലാ ദുആയും അങ്ങനെതന്നെയാണ്. നബി തങ്ങള്‍ കല്‍പിച്ച ദുആയാണ് ഏറ്റവും ഉത്തമം.  ഏറ്റവും ഉത്തമമായത് മാത്രമേ ചെയ്യാവൂ എന്നില്ലല്ലോ. لا إله إلا الله എന്ന ദിക്റ് ആണല്ലോ ഏറ്റവും ഉത്തമം.ു എന്നാല്‍ മറ്റു പല ദിക്റുകളും നബി പഠിപ്പിച്ചു തന്നിട്ടുമുണ്ട്. എന്ന പോലെ ഓരോ സ്വലാതിനും അതിന്റേതായ സന്ദര്‍ഭവും സമയവും ആവശ്യകതയുമുണ്ട്. നാരിയത് സ്വലാതിന്റെ മഹത്വവും പുണ്യവും ഇമാം ഖുര്‍ത്വുബി(റ)യും അസ്ഖലാനി (റ)യും ഉദ്ധരിച്ചത് ഖസീനതുല്‍ അസ്റാര്‍ എന്ന ഗ്രന്ഥത്തില്‍ കാണാവുന്നതാണ്. സ്വലാത് ഇബ്റാഹീമിയ്യ മാത്രമല്ല മറ്റു സ്വലാതുകളും ഹദീസുകളില്‍ വന്നിട്ടുണ്ട്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

 

ASK YOUR QUESTION

Voting Poll

Get Newsletter