എത്ര വയസ്സ് മുതലാണ് കുട്ടകള്‍ക്ക് അള്ളാഹുവിനെയും നബിയെയും കുറിച്ച് പഠിപ്പിക്കേണ്ടത്
ചോദ്യകർത്താവ്
അമാന്‍ മുഹമ്മദ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
വകതരിവ് എത്തിയതു മുതലാണ് കുട്ടിക്ക് അള്ളാഹുവിനെ കുറിച്ചും നബിയെ കുറിച്ചും നബിയുടെ ജനനവും വഫാതും നബി തങ്ങളുടെ മക്കളെ സംബന്ധിച്ചും തുടങ്ങിയ കാര്യങ്ങള്‍ പഠിപ്പിച്ച് നല്‍കേണ്ടത്. സ്വയം തിന്നാനും കുടിക്കാനും മനോഹരം ചെയ്യാനുമുള്ള തിരിച്ചറിവ് ഉണ്ടാവലാണ് വകതിരിവ് എന്നാല്‍. ഏഴ് വയസ്സ് മുതലാണ് നിസ്കാരം കൊണ്ടും മറ്റു ശര്‍ഇയ്യായ കാര്യങ്ങള്‍ കൊണ്ടും കുട്ടികളെ കല്‍പിക്കല്‍ നിര്‍ബന്ധമാവുന്നതെങ്കില്‍ അതിനു മുമ്പെ ഇത്തരം കാര്യങ്ങള്‍ പഠിപ്പിക്കേണ്ടതാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.