നബി(സ) യുമായി ബന്ധപ്പെട്ട്...കുടല്‍ മാല കഴുത്തിലിട്ടതും....ചപ്പ് ചവറുകള്‍ എറിഞ്ഞതും....പച്ച കള്ളമാണെന്ന് ഒരു വിഭാഗം പറയുന്നു.....സത്യമെന്തെന്ന് തെളിവ് സഹിതം വിശദീകരിച്ച് തരുമോ.....

ചോദ്യകർത്താവ്

ശഫീഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കൂടല്‍ മാലയുടെ ചരിത്രം വിവരിക്കുന്ന ഹദീസ് ബുഖാരിയില്‍ ഉണ്ട്. ഹദീസ് ഇങ്ങനെ ചുരുക്കി വിവരിക്കാം. റസൂല്‍ കഅബയുടെ സമീപത്ത്‌ വെച്ച് നമസ്കരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഖുറൈശികള്‍ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. അവരിലൊരാള്‍ പറഞ്ഞു: ‘ഇന്ന ഗോത്രത്തില്‍ (അറുക്കപ്പെട്ട) ഒട്ടകത്തിന്‍റെ കുടലും മറ്റു അവശിഷ്ടങ്ങളും എടുത്തു കൊണ്ടുവന്നു മുഹമ്മദ്‌ സുജൂദ്‌ ചെയ്യുമ്പോള്‍ അവന്റെ ചുമലിലിടാന്‍ തയ്യാറുള്ളവര്‍ നിങ്ങളില്‍ ആരാണ്?’ ആ കൂട്ടത്തിലെ അതിനീചന്‍ പോയി അതെടുത്തു. നബി സുജൂദിലായപ്പോള്‍ അവിടുത്തെ ഇരു ചുമലിലും ഇട്ടു. ഇബ്നു മസ്ഊദ് പറയുന്നു: അവര്‍ഇടത്തോട്ടും വലത്തോട്ടും ആടി ചിരിച്ചു. അങ്ങനെ ഒരാള്‍ പോയി ഫാത്വിമയോട് വിവരം പറഞ്ഞു. കൊച്ചു കുട്ടിയായ അവര്‍ വന്നു അതെടുത്തു മാറ്റി. പിന്നെ അവരുടെ നേരെ ചീത്ത പറഞ്ഞു ചെന്നു. നബി നമസ്കാരം അവസാനിച്ചപ്പോള്‍ അവര്‍ക്കെതിരായി പ്രാര്‍ത്ഥിച്ചു: ‘അല്ലാഹുവേ, ഖുറൈശികളെ ശിക്ഷിക്കല്‍ നിന്‍റെ ബാധ്യതയാണ്.’ പിന്നെ പേരെടുത്ത് പറഞ്ഞ് പ്രാര്‍ത്ഥിച്ചു: ‘അല്ലാഹുവേ, അംറു ബനു ഹിശാമിനെയും,  ഉത്ബത്ത് ബ്നുറബീഅത്തിനേയും, ശൈബത്ത് ബ്നുറബിഅത്തിനേയും, വാലിദ് ബ്നു ഉഖ്ബത്തിനെയും, ഉമയ്യദ് ബ്നു ഖലഫിനെയും, ഉഖ്ബത്ത് ബ്നു അബീമുഈത്വിനെയും ഉമാറത് ബ്നു വലീദിനെയും നീ ശിക്ഷിക്കണമേ.’ ഇബ്നു മസ്ഊദ് പറയുന്നു: ‘അല്ലാഹുവിനെ തന്നെ സത്യം! നബി പേരെടുത്തു പറഞ്ഞവരുടെ ബദ്റില്‍ വീണ് കിടക്കുന്നത് ഞാന്‍ കാണുകയുണ്ടായി. പിന്നെ അവര്‍ ബദ്റിലെ ഖലീബ് പൊട്ടക്കിണറ്റിലേക്ക് വലിച്ചെറിയപ്പെട്ടു. ചപ്പുചവര്‍ നബിയുടെ മേല്‍ ഇടുന്നത് സംബന്ധിച്ച ഹദീസ് പണ്ഡിതന്മാര്‍ അവരുടെ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയതായി കാണുന്നില്ല. പ്രസിദ്ധമായ ചരിത്രഗ്രന്ഥങ്ങളിലും ഈ ചരിത്രം സംബന്ധിച്ചുള്ള വിവരണമുള്ളതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter