പരിശുദ്ധ ഖുര്‍ആനിലെ അവസാനം ഇറങ്ങിയ ആയത്ത് ഏതാണ്?എന്ന് ആണ് അത് ഇറങ്ങിയത്? നബി (സ)ക്ക് ഇറങ്ങിയതുമായി ഇന്നത്തെ ഖുര്‍ആനിന് എന്തെങ്കിലും വ്യത്യാസം ഉണ്ടോ?
ചോദ്യകർത്താവ്
Muhammed
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
അവസാനമായി ഇറങ്ങിയത് സൂറത്തുല്‍ ബഖറയിലെ (281) { وَٱتَّقُواْ يَوْمًا تُرْجَعُونَ فِيهِ إِلَى ٱللَّهِ ثُمَّ تُوَفَّىٰ كُلُّ نَفْسٍ مَّا كَسَبَتْ وَهُمْ لاَ يُظْلَمُونَ } എന്ന ആയത് ആണ്, ഹിജ്റ പത്താം വര്ഷം നബിയുടെ വഫാതിനു ഒമ്പത് ദിവസം മുമ്പാണ് അത് അവതരിച്ചത് എന്നാണ് പ്രബല അഭിപ്രായം, 31 ദിവസം മുമ്പ് എന്നും പറയപ്പെടുന്നു.
നബി (സ) യുടെ കാലത്ത് ഇറങ്ങിയ ഖുര്‍ആന്‍ അതേ പടി തന്നെയാണ് ഇന്നും നില നില്‍കുന്നത്, വാക്കുകളിലോ ആശയത്തിലോ യാതൊരു മാറ്റവും ഇല്ല, അതിനെ തനതു രീതിയില്‍ ലോകാന്ത്യം വരെ സംരക്ഷിക്കുക എന്നത് ആല്ലാഹു തന്നെ ഏറ്റെടുത്തതാണ് (إنا نحن نزلنا الذكر وإنا له لحافطون) അറബ് ദേശത്ത് അന്ന് നിലവിലുണ്ടായിരുന്ന അറബി ഭാഷയുടെ ഏഴ് സുപ്രധാന ശൈലികളില്‍ ഖുര്‍ആന് അവതരിച്ചിട്ടുണ്ട്, വിവിധ ഖിറാഅതുകളുടെ അടിസ്ഥാനവും അതാണ്, ആ ഖിറാഅതുകള്‍ നബിയുടെ കാലത്തുള്ളത് തന്നെയാണ് ഇന്നും നില നില്‍ക്കുന്നത്. ആകെയുള്ള വ്യത്യാസം, ഖുര്‍ആന്‍ ഇന്ന് കാണുന്ന മുസ്ഹഫ് രീതിയില്‍ ക്രോഡീകരിക്കപ്പെട്ടു എന്നതും എഴുത്തില്‍ അക്ഷരങ്ങള്‍ക്ക് വ്യക്തത നല്‍കാന്‍ പുള്ളി, ഹര്‍കത് എന്നിവ പില്‍ക്കാലത്ത് നല്‍കപ്പെട്ടു എന്നതും മാത്രം.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.
 
 


 
            
                         
                                     
                                     
                                     
                                     
                                     
                                    