ഖുര്‍ആനില്‍ എത്ര ആയത്തുകള്‍ ഉണ്ട് ? 6666 എന്ന് സാധാരണ പറയുന്നത് ശരിയാണോ?

ചോദ്യകർത്താവ്

Nadeer

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രuങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഖുര്‍ആനിലെ ആയതുകള്‍ എത്രയാണെന്നതില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ചില ആയതുകളുടെ തുടക്കത്തിലും ഒടുക്കത്തിലുമുള്ള അഭിപ്രായവ്യത്യാസങ്ങളാണ് ഇതിന് കാരണമായി വര്‍ത്തിക്കുന്നത്. ആദ്യസുറതായ ഫാതിഹയില്‍ തന്നെ ബിസ്മി അതില്‍പെട്ട ആയതാണോ അല്ലേ എന്നും ബിസ്മി കൂടാതെ തന്നെ ഫാതിഹയില്‍ ഏഴ് ആയതുകള്‍ ഉണ്ടെന്നും ഇല്ലെന്നുമൊക്കെ ചര്‍ച്ചകളും അഭിപ്രായാന്തരങ്ങളുമുണ്ട്. ഖുര്‍ആനില്‍ 6236 ആയതുകളാണ് ഉള്ളത് എന്നതാണ് പ്രബലാഭിപ്രായം.  ഇമാം ആസിം അല്‍-കൂഫിയില്‍ നിന്നും ഹഫ്സ് രിവായത്ത് ചെയ്തതുന്സരിച്ചുള്ള  മദീന മുസ്ഹഫ് പ്രകാരം 6236 ആയത്തുകളാണ് ഉള്ളത്.  വ്യതസ്ത ഖിറാഅത്കള്‍ അനുസരിച്ച് 6204, 6214, 6219, 6225 തുടങ്ങിയ  വേറെയും പല അഭിപ്രായങ്ങളുള്ളതായി ഇമാം സുയൂഥി 'അല്‍ ഇത്ഖാന്‍ ഫീ ഉലൂമില്‍ ഖുര്‍ആനി'ല്‍ പറയുന്നു. എന്നാല്‍ 6666 എന്ന അഭിപ്രായം ആരും രേഖപ്പെടുത്തിയിട്ടില്ല. ഖുര്‍ആന്‍ വേണ്ടവിധം ഉള്‍ക്കൊള്ളാനും അതനുസരിച്ച് ജീവിതം നയിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter