എന്തുകൊണ്ടാണ് വിശുദ്ധ ഖുറാനില്‍ സൂറത്തുകള്‍ക്ക് മുമ്പ് ബിസ്മി ചൊല്ലുന്നത് ? ബിസ്മിയുടെ അവതരിച്ചത് എങ്ങനെ ആണ്?

ചോദ്യകർത്താവ്

അഫ്സല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

വിശുദ്ധ ഖുര്‍ആന്‍ ഓതാന്‍ തുടങ്ങുമ്പോഴും ഓരോ സൂറതുകള്‍ക്കു മുമ്പും ബിസ്മി ഓതാനുള്ള കാരണം അങ്ങനെയാണ് നബി(സ) ഓതിയതും അവിടത്തെ സ്വഹാബത് ഓതിയതും അവര്‍ നമ്മെ ഓതാന്‍ പഠിപ്പിച്ചതും എന്നതാണ്. ഏതൊരു നല്ല കാര്യം ചെയ്യുമ്പോഴും തുടങ്ങേണ്ടത് ബിസ്മി കൊണ്ടാണ്. ബിസ്മിയിലൂടെ ഓരോ സൂറതിന്‍റെ തുടക്കം മനസ്സിലാക്കാനാകാം. ബിസമിയുടെ മഹത്തവും അതില്‍ പറയപ്പെട്ട അല്ലാഹുവിന്‍രെ നാമങ്ങളുടെ ശ്രേഷ്ടതയും വ്യക്തമാക്കലും അല്ലാഹുവിന്‍റെ കാരുണ്യത്തെ കുറിച്ചു സധാ ഓര്‍മ്മപ്പെടുത്തലും ജനങ്ങളോടു പരസ്പരം കാരുണ്യം കാണിക്കാനുള്ള പ്രചോതനവും ഇതിലുണ്ട്.
പണ്ഡിതര്‍ക്കിടയില്‍ ഭിന്ന അഭിപ്രായങ്ങള്‍ ഉള്ള ഒരു വിഷയമാണ് സൂറതുകളിലെ തുടക്കത്തിലെ ബിസ്മി.
ബിസ്മി സൂറത് നംലിലെ ഒരു ആയതാണ് بسم الله الرحمن الرحيم  എന്നതിലും അതുപോലെ തൗബ സൂറതല്ലാത്ത എല്ലാ സൂറകളുടെയും ആദ്യത്തില്‍ ബിസ്മി എഴുതണം എന്നതിലും അഭിപ്രായ ഭിന്നത ഇല്ല.
വിവധ അഭിപ്രായങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം:
1- ബിസ്മി ഫാതിഹയിലും തൗബയല്ലാത്ത എല്ലാ സൂറതുകളിലെയും ആദ്യത്തിലെ ആയത് ആണ്. (ഇതാണ് ശാഫീ മദ്ഹബിലെ പ്രബല അഭിപ്രായം - തുഹ്ഫ ) 
 
2- ഫാതിഹയില്‍ മാത്രം ബിസ്മി തുടക്കത്തിലെ  ആയതാണ്. മറ്റു സൂറതുകളിലും  ആദ്യത്തില്‍  ഓതല്‍ സുന്നതാണെങ്കിലും തുടക്കത്തിലെ ആയത്ത് അല്ല. (നാം ഓതാറുള്ള ആസ്വിം (റ) ഖിറാഅത് ഇപ്രകാരമാണ്)
 3- ബിസ്മി ഖുര്‍ആനിലെ സൂറത്തുകള്‍ക്കിടയില്‍ വിട്ട് പിരിക്കുന്ന ഒരു പരിപൂര്ണ്ണ ആയതാണ്.  നംല് സൂറത്തിലെ ഇടക്കുള്ള ബിസ്മി ഒഴിച്ച് മറ്റൊരു സൂറതിന്റെയും ഭാഗമല്ല. (ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പ്രചാരത്തിലുള്ള നാഫിഅ് (റ) ഖിറാഅത് ഇപ്രകാരമാണ്)

ബിസ്മിയുടെ അവതരണത്തെ കുറിച്ചുള്ള പല ഹദീസുകളും റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്

وأخرج أبو عبيد: عن سعيد بن جبير: أنه في عهد النبي(صلى الله عليه وسلم) كانوا لا يعرفون انقضاء السورة حتى تنزل  بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ ، فإذا نزلت علموا أن قد انقضت سورة ونزلت أخرى.

സഈദ് ബിൻ ജുബൈർ (റ ) ൽ നിന്ന് നിവേദനം, നബി (സ) യുടെ കാലഘട്ടത്തിൽ ബിസ്മി അവതരിക്കുന്നത് വരേ ഒരു സൂറത്ത് അവസാനിച്ചതായി അവർക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല. ബിസ്മി അവതരിച്ചാൽ ഒരു സൂറത്ത് അവസാനിച്ചെന്നും മറ്റൊരു സൂറത്ത് തുടങ്ങി എന്നും അവർ മനസ്സിലാക്കിയിരുന്നു.

وأخرج الطبراني، والحاكم وصححه، والبيهقي في (شعب الإيمان): عن ابن عباس: أن النبي(صلى الله عليه وسلم)  كان إذا جاءه جبريل فقرأ  بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ علم أنها سورة". ـ.

ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: "നബി (സ) യുടെ അടുക്കൽ ജിബ്രീൽ (അ) വന്ന് ബിസ്മി പാരായണം ചെയ്താൽ അത് ഒരു സൂറത്ത് ആണെന്ന് മനസ്സിലാക്കിയിരുന്നു."

അത്തരം ഹദീസുകളനുസരിച്ച് തൗബ ഒഴികെ എല്ലാ സൂറതുകളും അവതരിച്ചത് തുടക്കത്തിൽ ബിസ്മിയോട് കൂടെ ആണെന്ന് മനസ്സിലാക്കാം.

കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter