ഖുറാൻ ഓതുന്നതിനു നിശ്ചിത കാലയളവുണ്ടോ ? എത്ര ദിവസം കൊണ്ടാണ് ഒരു ഖത്മ് പൂ൪ത്തിയാക്കേണ്ടത് ?

ചോദ്യകർത്താവ്

sareej

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വ൪ഷത്തില്‍ രണ്ട് പ്രാവശ്യമെങ്കിലും ഖു൪ആ൯ ഓതി തീ൪ക്കല്‍ അത്യാവശ്യമാണെന്ന് അബുല്ലൈസ് എന്ന പണ്ഡിത൯ പറഞ്ഞിട്ടുണ്ട്. വ൪ഷത്തില്‍  രണ്ട് പ്രാവശ്യം ഖത്മ് ഓതിയാല്‍ ഖു൪ആനോടുള്ള കടപ്പാട് അവ൯ വീട്ടുയിരിക്കുന്നുവെന്ന് ഇമാം അബൂ ഹനീഫ തങ്ങള് പറഞ്ഞതായി കാണാം. കാരണം കൂടാതെ നാല്‍പത് ദിവസത്തില്‍ ഒരു ഖത്മ് പൂ൪ത്തിയാക്കാതിരിക്കല്‍ കറാഹതാണെന്ന് ഇമാം അഹ്മദ് (റ) പ്രസ്താവിച്ചിട്ടുണ്ട് (ഫത്ഹുല്‍ മുഈ൯). മു൯കാമികള്‍  സമയം നിശ്ചയിച്ചായിരുന്നു ഖു൪ആ൯ പാരായണം ചെയ്തിരുന്നത്. ഇമാം നവവി (റ) തന്റെ അദ്കാറില്‍ പറയുന്നു.
രണ്ട് മാസത്തില്‍ ഒരു ഖത്മ്  ഒാതുന്നവരും ഒരു മാസത്തില്‍ ഒന്ന് ഒാതുന്നവരും പത്ത് രാത്രിയില്‍ ഒന്ന് ഒാതുന്നവരും എട്ട് രാത്രിയില്‍ ഒന്ന് ഒാതുന്നവരും ഏഴ് രാത്രിയില്‍ ഒന്ന്  ഒാതുന്നവരും ആറ് ദിവസത്തിലൊന്ന് ഒാതുന്നവരും അഞ്ച് ദിവസത്തിലൊന്ന് ഒാതുന്നവരും നാലു ദിവസത്തിലൊന്ന് മൂന്ന് ദിവസത്തിലൊന്ന്  രണ്ട് ദിവസത്തിലൊന്ന് ഒരു ദിവസം കൊണ്ടൊന്ന് ഈ ക്രമത്തില്‍ ഒാതുന്നവരും മു൯കാമികളിലുണ്ടായിരുന്നു. അധികമാളുകളും ഏഴ് ദിവസം കൊണ്ട് ഒന്ന് ഒാതുന്നവരായിരുന്നു.
തുട൪ന്ന് നവവി ഇമാം പറയുന്നു. ആളുകള്‍ക്കനുസരിച്ച് ഖത്മിന്റ കാലയളവ് വിത്യാസപ്പെടാം, ഖു൪ആ൯ ഓതുമ്പോള്‍ ചിന്തിച്ച് അ൪ത്ഥം ഗ്രഹിക്കാ൯ സാധിക്കുന്ന പണ്ഡിത൯മാ൪ അതിനുതകും വിധത്തിലും വിജ്ഞാന സമ്പാദനത്തിലേ൪പെട്ടവ൪ അതിനു സാധ്യമാവുന്ന കണക്കനുസരിച്ചും മുസ്ലിം സമുദായത്തിന്റെ ന൯മക്ക് വേണ്ടി പ്രവ൪ത്തിക്കുന്നവ൪ അതിനു സമയം ലഭിക്കുന്ന വിധത്തിലുമാണ് ഖു൪ആ൯ ഖത്മിന്റെ കാലയളവ് നിശ്ചയിക്കേണ്ടത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

 

ASK YOUR QUESTION

Voting Poll

Get Newsletter