ഖുറാനിലെ ഏതെങ്കിലും സുറത് പതിവായി പാരായണം ചെയ്താൽ വിചാരണ ഇല്ലാതെ സ്വർഗത്തിൽ കടക്കും എന്നുള്ളതാണോ ?

ചോദ്യകർത്താവ്

muhammad saheer

Mar 7, 2019

CODE :Qur9193

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

വിശുദ്ധ ഖുർആൻ ഓതുകയും അത് മനസ്സിലാക്കി അതനുസരിച്ച് പ്രവർത്തികയും ചെയ്താൻ ആ ഖുർആൻ നാളെ ആഖിറത്തിൽ അവന് വേണ്ടി അല്ലാഹുവിനോട് ശുപാർശ ചെയ്ത് വിചാരണയടക്കമുള്ള പ്രയാസങ്ങളിൽ നിന്ന്  രക്ഷപ്പെടുത്തി സ്വർഗപ്രവേശം എളുപ്പമാക്കും.  നബി (സ്വ) അരുൾ ചെയ്തു: ‘അന്ത്യ നാളിൽ ഖുർആനിനേയും ഖുർആൻ ഓതുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന ആളുകളേയും കൊണ്ടു വരപ്പെടും. ആ സമയത്ത് സൂറത്തുൽ ബഖറയും സൂറത്തു ആലു ഇംറാനും അവന് ആഖിറത്തിലെ പ്രയാസങ്ങളിൽ നിന്ന് സംരക്ഷണമൊരുക്കുകയും അവന്റെ പാപമോചനത്തിനും സ്വർഗപ്രവേശത്തിനും വേണ്ടി അല്ലാഹുവിനോട് വാദിക്കുകയും ശുപാർശ ചെയ്യുകയും ചെയ്യും’ (സ്വഹീഹ് മുസ്ലിം). നബി (സ്വ) അരുൾ ചെയ്തു: ‘വിശുദ്ധ ഖുർആനിൽ 30 ആയത്തുള്ള ഒരു സൂറത്തുണ്ട്. അല്ലാഹു (അത് പതിവായി പാരാണയം ചെയ്യുകയും അതനുസരിച്ച് പ്രവർത്തികയും ചെയ്ത) ഒരാൾക്ക് പൊറുത്തു കൊടുക്കുന്നത് വരേ അത് അവന് വേണ്ടി വാദിക്കുകയും ശുപാർശ ചെയ്യുകയും ചെയ്യും (തിർമ്മിദി). എല്ലാ ഫർള് നിസ്കാരത്തിന്റെ ശേഷവും ഒരാൾ ആയത്തുൽ കുർസിയ്യ് പതിവാക്കിയാൽ അവന് സ്വർഗം കിട്ടാനുള്ള തടസ്സം മരണം മാത്രമേയൊണ്ടാകുകയുള്ളൂ (നസാഈ). ചുരുക്കത്തിൽ ഇവയെല്ലാം പതിവായി ഓതുമ്പോൾ അതിൽ പറയപ്പെട്ട ആശയങ്ങൾ ഓതുന്നവന്റെ മനസ്സിൽ കൂടുതൽ കൂടുതൽ പതിയുകയും അത് ജീവിതത്തിൽ നന്നായി പ്രതിഫലിക്കുകയും തദ്വാരാ ഇരു ലോക വിജയം സാധ്യമാകുകയും ചെയ്യുന്നു.                                                                                            

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter