وَإِنَّ رَبَّكَ لَذُو فَضْلٍ عَلَى النَّاسِ وَلَٰكِنَّ أَكْثَرَهُمْ لَا يَشْكُرُون സൂറത്ത് നംലിലെ ഈ ആയത്ത് (73) ഇതിന്റെ ആശയം വിശദീകരിക്കാമോ? അതിനോടൊപ്പം.. 1) എങ്ങിനെയാണ് അല്ലാഹുവിനോട് ശുക്റ് ചെയ്യാ? 2) ആരാണ് അല്ലാഹുവിനോട് ശുക്റ് ചെയ്യാത്തവർ?

ചോദ്യകർത്താവ്

Muhammad Hy

Mar 17, 2019

CODE :Qur9209

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

(നബിയേ,) തീർച്ചയായും താങ്കളുടെ രക്ഷിതാവ് (ജനങ്ങൾ അല്ലാഹുവിനെ അനുസരിക്കാതെ എത്ര തെറ്റുകൾ ചെയ്തിട്ടും കുഫ്റും ശിർക്കും ചെയ്തിട്ടും അവന്റെ വചനങ്ങളെ പരിഹസിച്ചിട്ടും അവഗണിച്ചിട്ടും അവരെ പെട്ടെന്ന് ശിക്ഷിക്കാതെയും ഉന്മൂലനം ചെയ്യാതെയും അവരുടെ അന്നവും മറ്റും ജീവിതോപധികളും മുട്ടിക്കാതെയും ഭൂമിയിൽ സ്വസ്ഥമായി കഴിയാൻ അവസരം നൽകും വിധം) ഉദാരനാണ്. എന്നിട്ടും ജനങ്ങളിൽ അധിക പേരും (അവന്റെ ആജ്ഞകൾ ഇഖ്ലാസോടെ ശിരസ്സാവഹിച്ചും അവൻ നിഷിദ്ധമാക്കിയ കാര്യങ്ങളിൽ നിന്ന് പുർണ്ണമായും വിട്ടു നിന്നും) അവനോട് നന്ദി കാണിക്കുന്നില്ല (തഫ്സീർ ഖുർത്വുബി, ത്വബ്രി).

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter