അക്രമിച്ചാല്‍ തിരിച്ചടിക്കും: ഇസ്രാഈലിന് മറുപടിയുമായി ഇറാന്‍

തെഹ്‌റാന്‍: ഇസ്രാഈല്‍ ആക്രമിക്കുകയാണെങ്കില്‍ കനത്ത തിരിച്ചടിയുണ്ടാവുമെന്ന് ഇറാന്‍ പ്രതിരോധ മന്ത്രി അമീര്‍ ഹാത്തമി. ടെല്‍ അവീവും ഹൈഫവും പൂര്‍ണമായും തകര്‍ക്കും എന്നാണ് ഭീഷണി. അതിന് പരമോന്നത നേതാവ് ആയതുല്ലാഹ് അലി ഖാംനഈയുടെ സമ്മതം മാത്രമേ ആവശ്യമുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാന്റെ ആണവ പദ്ധതി നിര്‍ത്തി വെപ്പിക്കുന്നതില്‍ ലോക രാജ്യങ്ങള്‍ പരാജയപ്പെട്ടാല്‍ ഇസ്രാഈല്‍ ഒറ്റക്ക് നടപടി എടുക്കുമെന്ന് പ്രതിരോധമന്ത്രി ബെന്നി ഗാന്റ്‌സ് ഭീഷണിപ്പെടുത്തിയിരുന്നു, അതിനോടുള്ള പ്രതികരണമായിരുന്നു ഇറാന്റെ ഭീഷണി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter