വിശപ്പിന് മന്ത്രം എഴുത്ത്
- അബ്ദുല്‍ ജലീല്‍ഹുദവി ബാലയില്‍
- Mar 22, 2021 - 01:39
- Updated: Mar 22, 2021 - 02:22
ഇബ്റാഹീം ബ്നു അദ്ഹമും (റ) അനുചരൻ, ഹുദൈഫതുൽ മർഅശിയും (റ) മക്കയിലേക്കുള്ള സഞ്ചാരത്തിലാണ്. ഒത്തിരി ദിവസങ്ങളായി അവർ ഭക്ഷണം കഴിച്ചിട്ട്. അവർ കൂഫയിൽ പ്രവേശിച്ചു. ഇബ്റാഹീം ബ്നു അദ്ഹം ഹുദൈഫയോടു ചോദിച്ചു: “നിന്നിൽ വിശപ്പിന്‍റെ അടയാളം കാണുന്നുണ്ടല്ലോ”
ഹുദൈഫ: “ശൈഖ് മനസ്സിലാക്കിയത് പോലെ തന്നെയാണ്.”
ഇബ്റാഹീം: “മശിക്കുപ്പിയും കടലാസും കൊണ്ടു വരൂ”
ഹുദൈഫ അവ കൊണ്ടു വന്നു കൊടുത്തു. അദ്ദേഹം അതിൽ ഇങ്ങനെ എഴുതി:
بسم الله الرحمن الرحيم، أنت المقصود إليه بكل حال، والمشار إليه بكل معنى.
أنا حامد أنا شاكر أنا ذاكر * أنا جائع أنا نائع أنا عاري
هي ستة وأنا الضمين لنصفها * فكن الضمين لنفسها يا باري
مدحي لغيرك لهب نار خضتها * فأجر عبيدك من دخول النار
والنار عندي كالسؤال فهل ترى * أن لا تكلفني دخول النار
(ബിസ്മി.... ഏതവസ്ഥയിലും നിന്നെയാണ് ഉദ്ദേശിക്കുന്നത്. ഏത് അർത്ഥത്തിലും നിന്നിലേക്കാണ് സൂചനകൾ പോകുന്നത്.
ഞാൻ സ്തുതിക്കുന്നു. നന്ദി കാണിക്കുന്നു. സ്മരിക്കുന്നു.
ഞാൻ വിശന്നവനാണ്. ദാഹിച്ചവനാണ്. വിവസ്ത്രനാണ്.
ഈ ആറെണ്ണത്തിൽ പകുതി കാര്യങ്ങൾക്ക് ഞാനാണ് ഉത്തരവാദി.
അതിനാൽ അതിന്‍റെ നഫ്സിനെ നീ ഏറ്റെടുക്കണേ, സ്രഷ്ടാവായവനേ.
അപരനെ പ്രകീർത്തിക്കുമ്പോൾ നരകജ്വാലകളിലേക്കാണ് ഞാൻ പ്രവേശിക്കുന്നത്.
അതിനാൽ അടിയാറുകളെ നരകത്തിൽ പ്രവേശിക്കാതെ കാത്തോളണേ നീ.
നരകമെന്നാലത് യാചന പോലെയാണെനിക്ക്.
അതിനാൽ
നീ എന്നെ അഗ്നിയിൽ ചാടാൻ നിർബന്ധിക്കുകയില്ലല്ലോ)
Also Read:“നാട്ടുകാർ എന്നെ എടുത്തു കൊണ്ടു പോവണം”
ഈ എഴുത്ത് ഹുദൈഫയെ ഏൽപിച്ചിട്ട് ഇബ്റാഹീം (റ) പറഞ്ഞു: “പുറപ്പെടുക. അല്ലാഹു അല്ലാത്തയൊന്നിലും നിന്‍റെ മനസ്സ് ഉടക്കി നിൽക്കരുത്. ആദ്യം കാണുന്നവന് ഈ എഴുത്ത് നൽകണം.”
ഹുദൈഫ ആദ്യം കണ്ടത് കോവർ കഴുതയിലേറി വരുന്ന ഒരാളെയാണ്. അയാൾക്ക് ഈ എഴുത്ത് നൽകി. അദ്ദേഹം അത് വാങ്ങി വായിച്ചു. കരഞ്ഞു പോയി. ഇത് എഴുതിയ ആൾ എവിടെയെന്ന് ചോദിച്ചു. പള്ളിയിലുണ്ടെന്ന് ഹുദൈഫ മറുപടി കൊടുത്തു. അദ്ദേഹം അറുപത് ദീനാറിന്‍റെ ഒരു കിഴി ഹുദൈഫക്ക് നൽകി.
പിറകെ വന്ന മറ്റൊരാളോട് അന്വേഷിച്ചപ്പോൾ ഈ കോവർ കഴുതക്കാരൻ ഒരു നസ്രാണി ആണെന്ന് ഹുദൈഫക്ക് മനസ്സിലായി.
ഹുദൈഫ കിഴിയുമായി ഇബ്റാഹീം (റ) അടുത്തേക്ക് ചെന്നു. കഥ വിവരിച്ചു. ഇബ്റാഹിം (റ) പറഞ്ഞു: “ആ കിഴി തൊടരുത്. ആ മനുഷ്യൻ ഇപ്പോൾ ഇവിടെ വരും.”
കുറച്ച് കഴിഞ്ഞ് ആ നസ്റാണി അവിടെയെത്തി. ഇബ്റാഹീം ബ്നു അദ്ഹമിന്‍റെ മുന്നിൽ തലകുനിച്ച് നിന്ന് അദ്ദേഹം മുസ്‍ലിമായി.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment