റബീഉല്‍ അവ്വല്‍ ഒരുദിനം ഒരു പുസ്തകം-6

റബീഉല്‍ അവ്വല്‍ ഒരു ദിനം ഒരു പുസ്തകത്തില്‍ ഇന്ന് പരിചയപ്പെടുത്തുന്നത് വാണിദാസ് എളയാവൂർ രചിച്ച മരുഭൂമിയില്‍ പിറന്ന മഹാമനുഷ്യന്‍ എന്ന കൃതിയാണ്.

അധ്യാപകനും എഴുത്തുകാരനും ചിന്തകനും പ്രഭാഷകനും സാഹിത്യകാരനുമായ വാണിദാസ് എളയാവൂര് വേറെയും ഒരുപാട് ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. പ്രവാചക കഥകള്‍, ഖുര്‍ആന്റെ മുന്നില്‍ വിനയാന്വിതം, ഇതള്‍ വിടര്‍ത്തുന്ന ഇസ്‌ലാം സംസ്‌കൃതി, തുടങ്ങിയവ അദ്ദേഹത്തിന്റെ  കൃതികളില്‍ ചിലത് മാത്രം.

മരുഭൂമിയില്‍ പിറന്ന മഹാമനുഷ്യന്‍ എന്ന ലഘുകൃതി ശ്രീനാരായണ ഗുരുവിന്റെ അനുകമ്പദശകത്തിലെ പ്രവാചക പ്രകീര്‍ത്തന വരികളിലൂടെയാണ് തുടങ്ങുന്നത്. തുടര്‍ന്ന് പ്രവാചകരെ കുറിച്ച് വള്ളത്തോളും മൈക്കിള്‍ എച്ച് ഹാര്‍ട്ടും പറഞ്ഞ വരികളിലൂടെ പ്രവാചകനെ ലോകം അംഗീകരിച്ച വ്യക്തിത്വമായി പരിചയപ്പെടുത്തുന്നു.

അറിവില്ലായ്മ മാത്രമാണ് അന്ധകാരം എങ്കില്‍ അത് പരിഹരിച്ച് സാമൂഹ്യസൗഭ്യാഗം  കൈവരിക്കാന്‍ ദാര്‍ശനികര്‍ക്കും ബുദ്ധിജീവികള്‍ക്കും വലിയ പ്രയാസമുണ്ടാകുമായിരുന്നില്ല, എന്നാല്‍ അതിനേക്കാള്‍ ഭീകരമായ  തിന്മകള്‍ സമൂഹത്തില്‍ വേറെയുണ്ട്. അവ തുടച്ചു നീക്കാന്‍ അറിവ് കൊണ്ട് മാത്രം കഴിയാതെ വരുന്നു. അവിടെയാണ് പ്രവാചകന്‍ വേദഗ്രന്ഥവുമായി സമൂഹത്തിന്  മാര്‍ഗദര്‍ശനം ചെയ്യാന്‍ പ്രത്യക്ഷപ്പെടുന്നതെന്നും ആ ഗ്രന്ഥത്തില്‍ അദ്ദേഹം വിശദീകരിക്കുന്നു.

വിശുദ്ധ ഖുര്‍ആൻ സമൂഹത്തിന് നേരായ പാന്ഥാവ് തുറന്ന് കൊടുക്കുന്നതിനെ കുറിച്ചും പ്രവാചകന്റെ സമൂഹത്തിന് മാതൃകയാവുന്നതിനെ  കുറിച്ചും കൃതിയില്‍ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. 

38 പേജുള്ള പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് സര്‍ഗതീരം പബ്ലിക്കേഷന്‍സ് ആണ്. 20 രൂപയാണ് പുസ്തകത്തിന്റെ വില.

-അബ്ദുല്‍ ഹഖ് മുളയങ്കാവ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter