കോവിഡ്: ജി 20 ഉച്ചകോടി ഓൺലൈനിൽ ചേരും
റിയാദ്: കോവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയായ ജി20യിലെ അംഗ രാജ്യങ്ങളുടെ ഉച്ചകോടി വ്യാഴാഴ്ച ചേരും. കൊറോണ വൈറസ് ലോകത്തുടനീളം ശക്തമായ ദുരന്തം വിതക്കുന്നതിനെ തുടർന്ന് വിര്‍ച്വല്‍ വിര്‍ച്വല്‍ പ്ലാറ്റ്ഫോമിലാണ് ഉച്ചകോടി ചേരുന്നത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്‍െറ അധ്യക്ഷതയിലാണ് യോഗം. കോവിഡിന്റെ വ്യാപനം തടയുന്നതിനും ആഗോള സാമ്പത്തിക മേഖലയില്‍ വൈറസ് സൃഷ്ടിച്ചിരിക്കുന്ന പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിനും കൂടുതല്‍ ശക്തമായ നടപടികളെ കുറിച്ച്‌ ചർച്ചചെയ്യുന്നതിനാണ് യോഗം ചേരുന്നത്.

ജോര്‍ദാന്‍, സ്പെയിന്‍, സിംഗപ്പൂര്‍, സ്വിറ്റ്സര്‍ലന്‍ഡ്, യു.എ.ഇ എന്നീ രാജ്യങ്ങളുടെ തലവന്മാരും ജി.സി.സി പ്രസിഡന്‍റും ഒാണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുക്കും. സൗദി അറേബ്യ മുന്‍ കൈയ്യെടുത്ത് വീഡിയോ കോണ്‍ഫറന്‍സ് വഴി സംഘടിപ്പിച്ച അംഗരാജ്യങ്ങളിലെ ധനമന്ത്രിമാരുടെയും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുടെയും യോഗത്തിലായിരുന്നു ജി20 വിര്‍ച്വല്‍ ഉച്ചകോടി ചേരാന്‍ തീരുമാനമെടുത്തത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter