പ്രായം തികഞ്ഞാല് കെട്ടിച്ചുവിടുന്നതിലൂടെ പൂര്ണ്ണമാവുന്നതാണോ സ്ത്രീയുടെ അവകാശം..

നബി (സ) പറയുന്നു. അറിവ് തേടല്‍ എല്ലാ മുസ്‌ലിംകളുടെ മേല്‍ നിര്‍ബന്ധമാണ്.

മനുഷ്യനെ  തന്റെ ഏറ്റവും നല്ല സൃഷ്ടിയായ് പറഞ്ഞാദരിച്ച അല്ലാഹുവിന്റെ മതമാണ് ഇസ്‍ലാം. സ്ത്രീകള്‍ക്ക് അര്‍ഹവും മാന്യവുമായ എല്ലാ അവകാശങ്ങളും അത് അനുശാസിക്കുകയും ചെയ്തിരിക്കുന്നു. 
അപമാനമായിക്കണ്ടിരുന്ന സ്ത്രീജന്മം വീടിന്റെ വിളക്കാണെന്ന് പഠിപ്പിക്കുകയും അവളുടെ അവകാശങ്ങളെ മാനിക്കുകയും ചെയ്ത കാരുണ്യ പ്രവാചകര്‍ (സ്വ) പെണ്ണിന് ഇല്‍മിനുള്ള സ്വാതന്ത്ര്യവും സാഹചര്യവും നല്‍കിയിട്ടുണ്ട്. ഇന്ന് മുസ്‍ലിം സ്ത്രീക്ക് മറ്റേത് അവകാശങ്ങളേക്കാളും നിരസിക്കപ്പെടുന്നതും എന്നാല്‍ അനിവാര്യമായതുമായ ഒന്നാണ് വിദ്യഭ്യാസം.
ഇസ്‍ലാമിക നിയമങ്ങളുടെ മറവില്‍ സ്ത്രീക്ക് അറിവിനുള്ള അവസരം നഷ്ടപ്പെടുമ്പോള്‍ നമ്മുടെ സമൂഹത്തിന്റെ പതനമാണിവിടെ സൂചിപ്പിക്കുന്നത്. അതിലൂടെ തനിക്ക് നല്‍കുന്ന അവകാശങ്ങളെകുറിച്ച് അവള്‍ തന്നെ അജ്ഞയാകുന്നു. മതനിമയങ്ങളുടെ തടങ്കലില്‍ അകപ്പെട്ട അടിമയും അബലയുമാണ് താനെന്ന് മുദ്രകുത്തപ്പെടുമ്പോള്‍, അങ്ങനെയല്ലെന്ന് ഉറക്കെപ്പറയാനാവാതെ അവള്‍ ഉള്‍വലിയേണ്ടിവരുന്നു.
വിദ്യഭ്യാസം,വ്യവസായം,ഭരണം തുടങ്ങി മുഴുവന്‍ സാമൂഹ്യ-സാംസ്‌കാരിക തലങ്ങളിലും വിജയത്തിന്റെ വെന്നിക്കൊടിപാറിച്ച ചരിത്രമുണ്ട് മുസ്‍ലിം വനിതകള്‍ക്ക്. ഖദീജ ബിന്‍ത് ഖുവൈലിദ്(റ), ആയിഷ ബിന്‍ത് അബീബക്കര്‍(റ), അസ്മാഅ് ബിന്‍ത് യസീദ് (റ) തുടങ്ങിയ വനിതാ ജീവിതങ്ങളെ കുറിച്ച് നമ്മുടെ സഹോദരിമാര്‍ അജ്ഞരാണ്. 
പ്രായം തികഞ്ഞാല്‍ കെട്ടിച്ച് വിടുന്ന പതിവാണിന്ന് നിലവിലുള്ളത്. അതോടെ അവളുടെ ജീവിതം ഭര്‍തൃവീടിന്റെ ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്നു. അവളുടെ ആഗ്രഹങ്ങളും കഴിവുകളും കുഴിച്ച് മൂടപ്പെടുന്നു. അവളില്‍ നിന്ന് ജന്മമെടുക്കുന്ന പെണ്‍പറവകള്‍ക്കും അവള്‍ ഇതേ പാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്നു. ഈ ചക്രം ആവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ പരിണാമമില്ലാ ജീവിയായി മുസ്‍ലിം സ്ത്രീ കഥകളിലൂടെയും ആവിഷ്‌കാരങ്ങളിലൂടെയും സമൂഹത്തില്‍ പ്രദര്‍ശിക്കപ്പെടുന്നു.
കുടുംബത്തില്‍ ഒരു പെണ്‍കുഞ്ഞ് പിറന്നാല്‍ അവള്‍ മറ്റൊരുവീട്ടില്‍ കഴിയേണ്ടവളാണ്, അവള്‍ക്ക് വേണ്ടി കൂടുതല്‍ ചെലവഴിക്കുന്നത് ബുദ്ധിയല്ല എന്നുള്ള ചിന്തയാണ് അവളുടെ വിദ്യഭ്യാസത്തിന് വിലങ്ങുതടിയാവുന്നത്. ഇന്നും അവശേഷിക്കുന്ന മെയില്‍ഷോവനിസത്തിലൂടെ മാതാപിതാക്കള്‍ പോലും ഇതിലേക്ക് എത്തിപ്പെടുകയാണ്. ഇവക്ക് പരിഹാരം കാണേണ്ട മതനേതൃത്വവും ജനങ്ങളെ ബോധവല്‍ക്കരിക്കേണ്ട മതപ്രഭാഷകരും ഇതിന് ആക്കം കൂട്ടുകയാണ് പലപ്പോഴും ചെയ്യുന്നത് എന്നും പറയാതെ വയ്യ. 
അന്ന് ജാഹിലിയ്യ കാലത്ത് പെണ്ണിനെ മണ്ണില്‍ കുഴിച്ച് മൂടപ്പെട്ടതെങ്കില്‍ ഇന്നവള്‍ തന്റെയുള്ളില്‍ തന്നെ സ്വയം മണ്ണടിയപ്പെടുകയാണ്. സ്വന്തം അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും കുറിച്ചറിവില്ലാത്തവള്‍ക്കെങ്ങനെയാണ് അവക്ക് വേണ്ടി ശബ്ദിക്കാനാവുക. അങ്ങനെ വരുമ്പോള്, പ്രായോഗിക മുസ്ലിം സ്ത്രീ അടിമച്ചമര്ത്തപ്പെട്ടവളാകുന്നു. അത് കണ്ട് മുസ്‌ലിം സ്ത്രീപക്ഷങ്ങളെ കുറ്റപ്പെടുത്തുന്ന ഫെമിനിസ്റ്റ് വാദികള്ക്ക് മറുപടി പറയാനാവാതെ മതം പ്രതിക്കൂട്ടിലാകുന്നു. തനിക്ക് പൂര്ണ്ണ സ്വാതന്ത്ര്യവും അവകാശവും ഇസ്ലാം നല്കുന്നുണ്ടെന്ന് പറയേണ്ടത് അവള് തന്നെയാണ്. പുരുഷന് അത് പറയാന് എത്ര തന്നെ ഒച്ച വെച്ചിട്ടും ഫലുണ്ടാവില്ല. എന്നാല് അത് പറയാന് അവള്ക്ക് ഏറ്റവും വേണ്ടത് വിദ്യഭ്യാസമാണ്. അഥവാ, വിദ്യാഭ്യാസം ഒരിക്കലും സ്ത്രീയെ വഴിതെറ്റിക്കുകയല്ല, മറിച്ച് അവള്ക്ക് അഭിമാനകരമായ അസ്തിത്വം നല്കുകയാണ് ചെയ്യുന്നത്. 
സ്ത്രീ ഒരു കുടുംബത്തിന്റെ അടിത്തറയാണ്. അവളിലൂടെയാണ് അടുത്തതലമുറയില് ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും വിത്ത് മുളക്കേണ്ടത്. ജീവസുറ്റ ഒരു നവസമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ പുരുഷനേക്കാളും പങ്ക് സ്ത്രീക്ക് തന്നെയാണെന്ന് പറയാം. അങ്ങനെയുള്ള സ്ത്രീ നിരക്ഷരയാണെങ്കില്‍ ഭാവി സമൂഹം എത്രമാത്രം ജീര്‍ണ്ണിച്ചതായിരിക്കും.
സ്ത്രീ വിഷയങ്ങളില്‍ പുരുഷനോട് സംവദിക്കാന്‍ സ്ത്രീക്ക് പരിമിതികളുണ്ട്. എന്നാല്‍ ജ്ഞാനിയായ സ്ത്രീക്ക് അവളുടെ സഹോദരിമാരുടെ വിചാരവും വികാരവും ഉള്‍കൊള്ളാനാകും. ഉള്ളുതുറന്ന് സംസാരിക്കുവാനും കഴിയുമെന്ന് നിസ്സംശയം പറയാം.
ഇസ്‌ലാമിലെ സ്ത്രീ ചിത്രത്തെ അപ്രകാരം മനസ്സിലാക്കുന്ന ഒരു സ്ത്രീയും തനിക്ക് പുരുഷനേക്കാള്‍ സ്വാതന്ത്ര്യവും സ്ഥാനവും വേണമെന്ന് വാദിക്കില്ല. മറിച്ച് തന്റെ ഇടങ്ങളില്‍ മികവ് പുലര്‍ത്തുവാനും മുസ്ലിം സ്ത്രീ അടിമയെന്ന് പറയുന്നവര്‍ക്ക് മറുപടി കൊടുക്കാനും പ്രാപ്തയാകും. ഉരിയലാണ് സ്ത്രീ സ്വാതന്ത്ര്യം എന്ന് പറയുന്നവരോട് ഉടുക്കലെന്റെ അവകാശമാണെന്ന് സധൈര്യം അവര്‍ തുറന്നടിക്കും. ഹിജാബിനുളളില്‍ ഒളിച്ചോടുന്ന പെണ്ണ്  സമൂഹത്തെ തിരിച്ചറിഞ്ഞ് മുന്നോട്ടുവരുന്ന മുസ്‌ലിം സ്ത്രീയാണെന്നവര്‍ ക്രമേണ തിരുത്തിപ്പറയും.
അറിവ് നേടല്‍ ഓരോ മുസ്‌ലിമിനും നിര്‍ബന്ധമാണ് എന്നാണ് റസൂല്‍(സ) പറഞ്ഞത്. അത് സ്ത്രീയും പുരുഷനും ഒരുപോലെ നിര്‍ബന്ധമാണ്. എന്നാല്‍ സ്ത്രീ അബലയാണെന്ന വാക്യത്താല്‍ അറിവ് പോലും അവള്‍ക്ക് നിഷേധിക്കപ്പെടുകയാണിന്ന്. മതപരമായും ഭൗതികമായും വിദ്യഅഭ്യസിക്കാനുള്ള കഴിവും പ്രാപ്തിയും അതിനുള്ള അവകാശവും അല്ലാഹു അവള്‍ക്ക് നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസത്തിനുള്ള അവളുടെ സ്വാതന്ത്ര്യങ്ങളില്‍ നിന്ന് കൊണ്ട് ജോലിചെയ്യാനും ഇസ്‌ലാം അവളെ അനുവദിക്കുന്നുണ്ട്. സ്ത്രീക്ക് വിദ്യാഭ്യാസം നല്‍കല്‍ അവളുടെ സാഹചര്യത്തെ ഉയര്‍ത്തുന്നതിലപ്പുറം ഇസ്‌ലാമിന്റെ സുതാര്യമായ നിലനില്‍പ്പിന് കൂടി അനിവാര്യഘടകമാണ്.
അറേബ്യന്‍ മുസ്‌ലിം വനിതയായ ഫാത്വിമ ഫിഹ്‌രിയും സഹോദരി മര്യം ഫിഹ്രിയുമാണ് ലോകത്തിലെ ആദ്യ സര്‍വ്വകലാശാല സ്ഥാപിച്ചതെന്ന് നമ്മില്‍ എത്രപേര്‍ക്കറിയാം. തനിക്കനന്തരമായി കിട്ടിയ സ്വത്തുകൊണ്ട് വിദ്യാഭ്യാസ രംഗത്ത് ഔന്നത്യമുണ്ടാക്കുന്ന എന്തെങ്കിലും സംഭാവന ചെയ്യണമെന്ന ചിന്തയില്‍ നിന്നുരുത്തിരിഞ്ഞ സ്വപ്‌നസാക്ഷാത്കാരമാണ് അല്‍ഖുര്വിയ്യീന് സര്‍വ്വകലാശാല. ഇന്നും നിലനില്‍ക്കുന്ന ഈ ജ്ഞാനകേന്ദ്രം  മുസ്‌ലിമിനെയും അമുസ്‌ലിമിനെയും ഒരു പോലെ സ്വാഗതം ചെയ്യുന്നു. ഫിഖ്ഹും ജോതിഷ്യവും അവിടെ ഒരു പോലെ നല്‍കപ്പെടുന്നു.
അല്‍ ഫിഹ്‌രിയ്യ സഹോദരിമാരെ പോലുള്ളവര്‍ വിദ്യാഭ്യാസത്തിന്റെ മുദ്രപതിപ്പിച്ച ഈ ലോകത്ത് നാം എന്തിന് അബലകളും അജ്ഞരുമായി കഴിയണം? അറിവിന്റെ വാതായനങ്ങള്‍ സ്ത്രീകള്ക്ക് മുമ്പിലും മലര്ക്കെ തുറക്കപ്പെടണം. ഇനിയും ആയിശമാരും ഖദീജമാരും  വളര്‍ന്നുവരണം, സ്ത്രീ വിദ്യാഭ്യാസം  ഇസ്‌ലാമിക സമൂഹത്തിന്റെ ലക്ഷ്യമാവണം. അതിലൂടെ മാത്രമേ, ഒരു യഥാര്ത്ഥ മുസ്ലിം സമൂഹത്തിന്റെ ചിത്രം പൂര്ണ്ണമാവൂ.

സഫ്ഹാന മര്‍യം,
ബി.എ സൈക്കോളജി. 
സൈത്തൂന്‍ ഇന്റര്‍നാഷണല്‍ ക്യാമ്പസ്,കോട്ടക്കല്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter