പൗരത്വ ഭേദഗതി ബില്ലിനെതിരെ മധ്യ പ്രദേശ് ബിജെപി എംഎൽഎ രംഗത്ത്
ഭോപ്പാല്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം പ്രതിപക്ഷ പാർട്ടികൾ ശക്തമായ പ്രതിഷേധങ്ങൾ ഉയർത്തുകയും ബില്ലിന് അനുകൂലമായി ബിജെപി പ്രചാരണം നടത്തുകയും ചെയ്യവേ പാര്‍ട്ടിക്ക് തലവേദനയായി എംഎല്‍എ രംഗത്ത്. മധ്യ പ്രദേശില്‍ നിന്നുള്ള ബിജെപി എംഎല്‍എ നാരായണ്‍ ത്രിപാഠിയാണ് ബിജെപിയുടെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായി പൗരത്വഭേദഗതി വിഷയത്തിൽ എതിർപ്പുമായി രംഗത്തെത്തിയത്. മതത്തിന്റെ പേരിലുള്ള വിഭജനം പാടില്ലെന്നാണ് ഭരണഘടന പറയുന്നത്. എന്നാല്‍ രാജ്യം മതത്തിന്റെ പേരില്‍ വിഭജിക്കപ്പെടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആധാര്‍ കാര്‍ഡ് ലഭിക്കാന്‍ ഏറെ പ്രയാസം നേരിട്ടവരാണ് ഗ്രാമീണ മേഖലയിലുള്ളവരും നഗരങ്ങളിലെ പാവപ്പെട്ടവരുമെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഈ സാഹചര്യത്തില്‍ പൗരത്വം തെളിയിക്കാന്‍ മതിയായ രേഖകളെല്ലാം ലഭിക്കുമോ എന്നും ചോദിച്ചു. നേരത്തെ മധ്യപ്രദേശ് നിയമസഭയില്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന ബില്ലിനെ നാരായണ്‍ ത്രിപാഠി പിന്തുണച്ചത് ഏറെ ചര്‍ച്ചയായിരുന്നു. പക്ഷേ, ബിജെപി അദ്ദേഹത്തിനെതിരെ നടപടിയെടുത്തിരുന്നില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter