സി.ഹംസ സാഹിബിൻ്റെ അല്ലഫൽ അലിഫ് വിവർത്തനവും വ്യാഖ്യാനവും വായിക്കുമ്പോള്‍-ബുക്ക് റിവ്യൂ

ലോക്ഡൗണിൽ വായനക്കെടുത്ത പുസ്തകം ബുക്ക് പ്ലസ് പ്രസിദ്ധീകരിച്ച സി.ഹംസ സാഹിബിൻ്റെ അല്ലഫൽ അലിഫ് വിവർത്തനവും വ്യാഖ്യാനവുമാണ്.
തുടക്കം മുതൽ ഒടുക്കം വരെ അനിർവചനീയമായ പ്രവാചകാനുരാഗത്താൽ മൂടിപ്പൊതിഞ്ഞു നിൽക്കുന്ന ഒരു സുന്ദരമായ കൃതി എന്ന് ഒറ്റവാക്കിൽ പറയാം.
പ്രൊഫ. അഹ്മദ് കുട്ടി ശിവപുരത്തിൻ്റെ ആമുഖത്തിൽ തന്നെ അകത്തുള്ളത് എന്താണെന്ന് മനസിലാക്കിത്തരുന്നുണ്ട്.
വായന കഴിയുമ്പോൾ ഉണ്ടാകുന്ന ആശ്ചര്യം ഇതെങ്ങെനെ സാധിക്കുന്നു എന്നതാണ്. തമിഴ്നാട്ടിലെ തിരുനൽവേലിയിലെ ശൈഖ് ഉമർ വലിയുല്ലാഹിൽ ഖാഹിരി രചിച്ച അലിഫിൽ തുടങ്ങി യാഇൽ അവസാനിക്കുന്ന
മുപ്പത്തിമൂന്ന് വരികളുള്ള ഒരു ലഘു കാവ്യം 282 പേജുള്ള വ്യാഖ്യാനമാക്കുക വഴി ഹംസ സാഹിബ് ഈ കാവ്യത്തിൻ്റെ മാഹാത്മ്യം വിളിച്ചോതുകയാണ്.
പ്രവാചകാനുരാഗം എന്നതോടൊപ്പം ഉത്തമമായ ഒരു സാഹിത്യ കൃതിയാണിതെന്ന് നിസംശയം പറയാം.
സൂഫീ ജ്ഞാനങ്ങളിലൂടെയാണ് ഈ കാവ്യം സഞ്ചരിക്കുന്നത്.
പത്താം വരിയിൽ ആഗ്രഹത്തോട് കൂടിയവനാണെങ്കിൽ ഇഷ്ടന്മാർക്കൊപ്പം കുടുംബവൃത്തത്തേയും മനസിനെ ഇഛയിൽ നിന്ന് മുക്തനാക്കണമെന്ന വരിക്ക് ഇബ്റാഹി മുബ്ന് അദ്ഹം (റ)ൻ്റെ തറക്തുൽ ഖൽഖ ത്വുർറൻ എന്ന പ്രസിദ്ധ വരികളെ കോർവയാക്കിയത് അനുയോജ്യമായി.അങ്ങിനെ ഓരോ വരിയും ഓരോ ലോകത്തേക്കെത്തിക്കുന്ന മാസ്മരികത അതിൽ ഒളിഞ്ഞു കിടക്കുന്നുണ്ട്.

തയ്യാറാക്കിയത്:നാസർ കല്ലൂരാവി

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter