മലേഷ്യന്‍ ഉൽപന്നങ്ങള്‍ക്ക്    നിയന്ത്രണം ഏര്‍പ്പെടുത്തി ഇന്ത്യ: പൗരത്വ ബിൽ നിലപാടിൽ പിന്നോട്ടില്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി
ക്വാലാലമ്പൂര്‍: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ മലേഷ്യന്‍ ഉൽപന്നങ്ങള്‍ക്ക് ഇന്ത്യ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിൽ പ്രതികരണവുമായി മലേഷ്യൻ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ്. വിലക്കു കൊണ്ടൊന്നും തങ്ങള്‍ പിന്‍മാറില്ലെന്നാണ് മലേഷ്യയുടെ നിലപാട്. 'സാമ്പത്തികമായി തങ്ങള്‍ക്ക് നഷ്ടം നേരിടും. കാരണം ഇന്ത്യയിലേക്ക് വലിയ അളവില്‍ പാമോയില്‍ കയറ്റി അയച്ചിരുന്നു. എന്നാലും തെറ്റിനെതിരെ പ്രതികരിക്കുക എന്ന നിലപാടില്‍ മാറ്റമില്ല. തെറ്റു കാണുമ്പോള്‍ അത് ചൂണ്ടിക്കാണിക്കേണ്ടതുണ്ട്'- മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് പറഞ്ഞു. പൗരത്വഭേദഗതി നിയമത്തിന്റെ ഗുണമെന്താണെന്നും കഴിഞ്ഞ 70 വര്‍ഷമായി ഇന്ത്യയിലെ ജനങ്ങള്‍ സന്തോഷത്തോടെ ജീവിക്കുകയായിരുന്നുവെന്നും പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് പ്രതികരിച്ചിരുന്നു. മതേതര രാജ്യമായ ഇന്ത്യ മുസ് ലിംകള്‍ക്കെതിരെ ഇത്തരം നിലപാട് സ്വീകരിക്കുന്നത് ഖേദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്തോനേഷ്യയും മലേഷ്യയുമാണ് ഇന്ത്യയിലേക്ക് പൊമോയില്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങള്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter