പൗരത്വ ഭേദഗതി ബില്ലിനെതിരെ ലത്തീൻ സഭകളിൽ ഇടയലേഖനം
കൊച്ചി: പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്തുടനീളം പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നതിനിടയിൽ ലൗജിഹാദ് വിവാദം ഉയർത്തിയ സീറോ മലബാർ സഭയുടെ നടപടി വിവാദമാകുന്നതിനിടെ സിഎഎക്കെതിരെ ശക്തമായ നിലപാടുമായി ലത്തീൻ സഭ. 71ആം റിപ്പബ്ലിക് ദിനത്തിനോടനുബന്ധിച്ച്‌ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ലത്തീന്‍ സഭ പള്ളികളില്‍ ഇടയലേഖനം വായിച്ചു. രാജ്യത്തെ വിഭജിക്കുക എന്ന വലിയ കുറ്റകൃത്യമാണ് പൗരത്വഭേദഗതി നിയമമെന്നും ഇത് മുസ്‌ലിംകളുടെ മാത്രം പ്രശ്‌നമല്ലെന്നും രാജ്യത്തെ സര്‍വ്വ ജനങ്ങളുടെയും പ്രശ്‌നമാണെന്നും ഇടയലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ബില്ലിന്റ ആന്തരിക അര്‍ത്ഥങ്ങളും രാജ്യം ഭരിക്കുന്നവരുടെയും അവരെ നിയന്ത്രിക്കുന്നവരുടെയും പ്രസ്താവനകളും വിലയിരുത്തുമ്പോള്‍ മതരാഷ്ട്ര ത്തിലേക്കുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നതെന്ന് വെളിപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയ ഇടയലേഖനം മതേതര ഇന്ത്യ നിലനിർത്താനും ഭരണഘടന സംരക്ഷിക്കാനും യോജിച്ച പോരാട്ടത്തിന് ഇറങ്ങണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter