റമദാന്‍ ചിന്തകള്‍ - നവൈതു..20. ഇന്നീ സ്വാഇമുന്‍... എനിക്ക് നോമ്പാണ്...
- Web desk
- Mar 31, 2024 - 15:03
- Updated: Mar 31, 2024 - 15:04
നോമ്പുകാരന്‍ പാലിക്കേണ്ട അച്ചടക്കങ്ങള്‍ വിശദീകരിക്കുന്നതിന്റെ ഭാഗമായി ഒരു ഹദീസില്‍ ഇങ്ങനെ കാണാം, നിങ്ങളിലാരെങ്കിലും നോമ്പുകാരനാണെങ്കില്‍ അവന്‍ ആരോടും വഴക്ക് കൂടുകയും അബദ്ധം പ്രവര്‍ത്തിക്കുകയോ അരുത്. ഇനി ആരെങ്കിലും നിങ്ങളെ ചീത്ത വിളിക്കുകയോ നിങ്ങളോട് ഇങ്ങോട്ട് വഴക്കിന് വരികയോ ചെയ്താല്‍, അവനോട് ഞാന്‍ നോമ്പ് കാരനാണെന്ന് പറയുക.
മര്‍യം(അ)ന്റെ ചരിത്രം വിവരിക്കുന്നിടത്തും, പടച്ച തമ്പുരാന്‍ അവരോട് അപവാദപരാമര്‍ശങ്ങള്‍ക്കെതിരെ ഇത്തരം നിലപാട്സ്വീകരിക്കാന്‍ പറയുന്നതായി കാണാം. ആവശ്യമായ അന്നപാനീയങ്ങള്‍ സംവിധാനിച്ചുകൊടുത്ത ശേഷം, അവയെല്ലാം കഴിച്ച് സന്തോഷത്തോടെ കഴിഞ്ഞ് കൂടുക, മനുഷ്യരില്‍ ആരെയെങ്കിലും കാണുന്ന പക്ഷം ഞാന്‍ അല്ലുഹുവിന് വേണ്ടി വ്രതമെടുക്കാന്‍ നേര്‍ന്നിരിക്കുന്നു, ആയതിനാല്‍ ഇന്ന് ഞാന്‍ ഒരാളോടും സംസാരിക്കില്ല എന്ന് പറയുക എന്നാണ് ആവശ്യപ്പെടുന്നത്.
ആത്മനിയന്ത്രണത്തിന്റെ ഏറ്റവും വലിയ പരിശീലനമാണ് ഈ വരികളിലൂടെ നമുക്ക് കാണാനാവുന്നത്. ഇങ്ങോട്ട് വഴക്കടിക്കാന്‍ വരുന്ന ഒരാളോട് ഇത്തരത്തില്‍ ഒരു മറുപടി പറയുന്ന രംഗം ഒന്ന് ഓര്‍ത്തുനോക്കൂ. ഞാന്‍ നോമ്പ് കാരനാണ്, ഈ അവസ്ഥയില്‍ നീയുമായി ശണ്ഠ കൂടാനോ വഴക്കിടാനോ എന്റെ മതം എന്നെ അനുവദിക്കില്ല എന്ന് പറയുന്നതിലൂടെ, അത് കേള്‍ക്കേണ്ടിവരുന്നവന്‍ എത്രമാത്രം ചെറുതായിപ്പോവുമെന്ന് മാത്രമല്ല, തന്റെ അവസ്ഥയോര്‍ത്ത് സ്വയം ലജ്ജിക്കുകയും ചെയ്യാതിരിക്കില്ല.
Read More: റമദാന്‍ ചിന്തകള്‍ - നവൈതു..19. സദാ ദൈവസ്മരണയിലൂടെയുള്ള ജീവിതം...
അതോടൊപ്പം, പറയുന്നവനെ ആ വാക്കുകള്‍ ഏതോ ഉത്തമമായ സാമൂഹ്യ സംസ്കാരത്തിന്റെ ഔന്നത്യത്തിലേക്ക് ഉയര്‍ത്തുക കൂടി ചെയ്യുന്നു. മാത്രമല്ല, ഒരിക്കല്‍ ഇത്തരത്തില്‍ പ്രതികരിക്കുന്നതോടെ, അതുണ്ടാക്കുന്ന വലിയ സദ്ഫലങ്ങള്‍ മനസ്സിലാക്കുകയും ജീവിതത്തില്‍ പലപ്പോഴും അത് പ്രയോഗിക്കാന്‍ അവന്‍ സ്വയം പ്രേരിതനാവുകയും ചെയ്യും.
ഈ പ്രക്രിയ സമൂഹത്തിലുണ്ടാക്കുന്നത് വലിയ മാറ്റമായിരിക്കും. അഥവാ, നോമ്പിലൂടെ മുസ്‍ലിം സമൂഹം സ്വയം നിയന്ത്രിതരായി മാറുന്നതോടൊപ്പം, അതിന്റെ ഗുണഫലങ്ങള്‍ ഇതരരിലേക്ക് കൂടി വ്യാപിക്കുകയാണ് ഇവിടെ സംഭവിക്കുന്നത്. നോമ്പിന്റെ സാമൂഹ്യപരിഷ്കരണ രീതി എന്ന് തന്നെ ഇതിനെ വിളിക്കാം. അതെല്ലാം ചേരുമ്പോഴാണ് നോമ്പ് എന്നത് എത്രമാത്രം മഹത്തരമാണെന്ന് നാം തിരിച്ചറിയുക.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment