ബംഗാളില്‍ സി.എ.എ അനുവദിക്കില്ല: മമത

പശ്ചിമബംഗാളില്‍ പൗരത്വഭേദഗതി നിയമം നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി.പൗരന്മാരെ വിദേശികളാക്കുന്ന ബി.ജെ.പിയുടെ കുതന്ത്രമാണെന്ന് സി.എ.എയെന്നും അത് നടപ്പാക്കിയാല്‍ തുടര്‍ന്ന് എന്‍.ആര്‍.സി വരുമെന്നും മമത പറഞ്ഞു. കൃഷ്ണനഗറില്‍ മെഹ്‌വമോത്രയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കുകയായിരുന്ന മമത.അതിനാല്‍ ആരും സി.എ.എയെ അനുകൂലിക്കരുതെന്നും മമത വ്യക്തമാക്കി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 400 ലേറെ സീറ്റുകളില്‍ ഇത്തവണ വിജയിക്കുമെന്ന് അവകാശപ്പെടുന്ന എന്‍.ഡി.എ നേതൃത്വത്തെ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ കടന്നാക്രമിച്ചു. 200 മണ്ഡലങ്ങളിലെങ്കിലും വിജയിച്ചുകാണാന്‍ അവര്‍ വെല്ലുവിളിച്ചു.ബംഗാളില്‍ കാലങ്ങളായി 70 സീറ്റിനപ്പുറം പോകാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും മമത പരിഹസിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter