റമദാന്‍ ചിന്തകള്‍ - നവൈതു 8. സുബ്ഹി നിസ്കരിക്കുന്നതോടെ സുരക്ഷിതരാവുന്നവര്‍
- Web desk
- Mar 19, 2024 - 15:00
- Updated: Mar 19, 2024 - 15:01
പ്രവാചകരുടെ ഒരു ഹദീസ് ഇങ്ങനെ മനസ്സിലാക്കാം, ആരെങ്കിലും സുബ്ഹി നിസ്കരിച്ചാല്‍ അവന്‍ അല്ലാഹുവിന്റെ സംരക്ഷണത്തിലാണ്. മറ്റൊരു നിവേദനത്തില്‍ ജമാഅതായി സുബ്ഹിനിസ്കരിച്ചാല്‍ എന്നു കാണാം.
ഒരു വിശ്വാസിക്ക് അവന്റെ മതവും വിശ്വാസവുമൊരുക്കുന്ന അനേകം രക്ഷാകവചങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനമാണ് സുബ്ഹി നിസ്കാരം. എല്ലാവരും ഉറങ്ങുന്ന സമയത്ത്, സൂര്യോദയത്തിന് മുമ്പായി ഏതൊരു വിശ്വാസിയും ഉറക്കമുണരണമെന്നതാണ് ഇസ്‍ലാം നിര്‍ദ്ദേശിക്കുന്നത്. യാത്രാ വേളകളില്‍ അങ്ങോട്ടോ ഇങ്ങോട്ടോ സമയക്രമീകരണം നടത്താന്‍ ഇതര നിസ്കാരങ്ങളില്‍ അനുവാദം നല്കുമ്പോഴും സുബ്ഹിയുടെ സമയത്തില്‍ യാതൊരു വിട്ടു വീഴ്ചയും മതം അംഗീകരിക്കാത്തതും അത് കൊണ്ട് കൂടിയാവാം.
അതോടൊപ്പം, ഉറക്കം കണ്ണുകളെ ഏറ്റവും കൂടുതല്‍ തലോടുന്ന സമയമാണ് രാത്രിയുടെ ഈ അവസാന യാമങ്ങളെന്ന് പറയാം. ആ നേരത്തും തന്റെ ദേഹേഛയോട് പൊരുതി, നാഥന്റെ പ്രീതി മാത്രം ലക്ഷ്യമാക്കി, ഉറക്കമുണരാന്‍ ഒരു വിശ്വാസിക്ക് സാധിക്കണം എന്നാണ് ഈ നിസ്കാരം നമ്മോട് പറയുന്നത്.
Read More: റമദാന്‍ ചിന്തകള്‍ - നവൈതു 7. നിശബ്ദതയിലുയരുന്ന ബാങ്കിന്റെ അലയൊലികള്‍
ഒരു ദിവസത്തെ സമയങ്ങളില്‍ ഏറ്റവും ഫലപ്രദവും ഉന്മേഷനിര്‍ഭരവുമാണ് ഈ സമയം എന്നാണ് പഠനങ്ങള്‍ പറയുന്നത്. ദൈനംദിന ജീവിതത്തിന്റെ പ്രയാസങ്ങളിലേക്കും ആശങ്കാകുലമായ ചിന്തകളിലേക്കും പ്രവേശിക്കുന്നതിന് മുമ്പ്, ഏറ്റവും സ്വസ്ഥമായ നിമിഷങ്ങളാണ് ഇത്. ഈ ഉന്മേഷ നിമിഷങ്ങളെ ഉപയോഗപ്പെടുത്തി ശീലമായാല്‍, ജീവിതത്തെ അതീവ താല്പര്യത്തോടെയും അലസതയും മടിയും തൊട്ട് തീണ്ടാതെയും അഭിമുഖീകരിക്കാന്‍ പ്രാപ്തനായി മാറുകയും ചെയ്യും. ജീവിതം തന്നെ ചിട്ടപ്പെടുത്താനും തനിക്കായി നിര്‍ണ്ണയിച്ച ലക്ഷ്യപ്രാപ്തിക്കായി ഏത് ത്യാഗം ചെയ്യാനും ഇത് പര്യപ്തമാക്കുക കൂടി ചെയ്യുന്നു. വലിയ വലിയ നേട്ടങ്ങള്‍ കൊയ്തവരും വലിയ ജീവിത ലക്ഷ്യങ്ങളിലേക്ക് മുന്നേറുന്നവരും ഈ സമയത്തെ പരമാവധി ഉപയോഗപ്പെടുത്തുന്നത് ഭൗതിക ജീവിതത്തില്‍ പോലും നാം നിത്യം കാണുന്നതാണ്.
സര്‍വ്വോപരി, പ്രഭാതസമയങ്ങളില്‍ ഈ സമുദായത്തിന് പ്രത്യേക അനുഗ്രഹം വര്‍ഷിക്കാനായി പ്രവാചകര്‍ നടത്തിയ പ്രാര്‍ത്ഥനയും നമുക്ക് ഇതിനോട് ചേര്‍ത്ത് വായിക്കാം. ഈ വിശുദ്ധ റമദാന്‍ ഇതെല്ലാം നമുക്ക് ശീലമാക്കാനുള്ള അവസരമായി മാറട്ടെ.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment