ഒരു ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-12  തുർകി സൂഫിസം കഥ പറയുന്നു....

സൂഫികളാൽ അനുഗ്രഹിക്കപ്പെട്ട നാടാണ് തുർക്കി. ജലാലുദ്ധീൻ റൂമി മുതൽ ബദീഉസ്സമാൻ സഈദ് നൂർസി വരെയുള്ള അവരിലൂടെ നടന്നു പോയി. സൂഫികൾ എന്ന് വിളിച്ചിരുന്ന അവർക്ക് ഭരണ സിരാ കേന്ദ്രങ്ങളിലും വലിയ സ്ഥാനമുണ്ടായിരുന്നു. ഒട്ടാേമൻ ഭരണകൂടത്തെ അറുനൂറ് വർഷത്തോളം ലോക കണ്ട ഏറ്റവും നല്ല പുരോഗമന യജ്ഞത്തിൽ ഭരിക്കാൻ അവസരമാെരുക്കിയതും ഈ സൂഫികൾ...

ഇന്നത്തെ തുർക്കിയിലൂടെ ഞാൻ നടക്കുമ്പോൾ പല ഗൃഹാതുരത്തവും എന്നെ അലട്ടുന്നുണ്ടായിരുന്നു. ഇവിടെ ഇന്ന് റൂമിമാരെയോ എമ്രാരെയോ എദബാലിമാരെയോ ഇന്ന് കാണാനില്ല. എല്ലാ ഇടവും നിർജീവമാണ്. നിർജീവിത അനുഭവക്കുന്നവരെ ജീവിപ്പിക്കാൻ ഇവിടെ ചിലർ ശ്രമിക്കുന്നു. അവരെ അല്ലാഹു അനുഗ്രഹിക്കട്ടെ....

ഒട്ടോമൻ തുർക്കിയിലും ആധുനിക തുർക്കിയിലും ഒരു പോലെ സ്വാധീനമുള്ള സൂഫി സരണികളാണ് നഖ്ശബന്ദികളും ബെക്കാഷ്ലിക്കുകളും. ഖാജ്വ ബാഹാവുദ്ധീൻ നഖ്ഷബന്ദി സ്ഥാപിച്ച ഈ സൂഫി സരണി അഹ്മദ് സർഹിന്ദിയിലൂടെ തുർക്കിലെത്തുകയും ചെയ്തു. മുഗൾ സുൽത്താന്മാരെ സ്വാധീനിച്ച പോലെ തന്നെ ശക്തമായ വിധത്തിൽ നഖ്ശബന്ദി സരണി മുഹമ്മദ് രണ്ടാമൻ മുതലുള്ള ഒട്ടാേമൻ സുൽത്താൻമാരെയും സ്വാധീനിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ പണ്ഡിത പരിഷ്ക്കർത്താവായ ബദീഉസമാൻ സഈദ് നുർസിയും, ഇറാഖ് അധിനിവേഷക്കാലത്ത് ബുഷ് അനുകൂലിയും തുർക്കി പണ്ഡിതനുമായ ശൈഖ് നിസാം ഹഖാനിയും ഈ സരണിയെ പിന്തുടർന്നവരായിരുന്നു. റജബ് ത്വയ്യിബ് ഉറുദുഗാനെ പോലെയുള്ള രാഷ്ട്രീയ നേതാക്കളും പല തുർക്കി പണ്ഡിതന്മാരും ഇതിന്റെ വാക്താക്കളായി ഇന്നും തുടർന്നു പോരുന്നുണ്ട്. ഏകദേശം 80 ശതമാനം ആളുകൾ ഇന്നും നഖ്ഷബന്ദി സരണിയെ പിന്തുടരുന്നവരാണ്. നഖ്ശബന്ദി സരണിയിൽ തന്നെ പെട്ട വേറൊരു വിഭാഗമാണ് മുജദ്ദദിയ. ഇവർ വടക്കെ ഏഷ്യൻ ഭാഗങ്ങളിൽ വ്യാപകമാണ്. 

Also Read:ഒരു ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-11 യൂനുസ് എമ്രെ: പ്രണയത്തെ നിർവചിച്ച മനുഷ്യൻ

ഒട്ടാേമൻ കാലഘട്ടം മുതലെ കിഴക്കൻ തുർക്കിയിൽ (അനോട്ടോളിയ) സ്വാധീനമുള്ള സൂഫി സരണിയാണ് ബെക്താഷിസം. ഇവരിലെ ആരും ആദ്യക്കാലങ്ങളിൽ ശിയാക്കളായിരുന്നില്ല.എന്നാൽ പിന്നീട് അവരിലുള്ള അലവിയ്യ എന്ന വിഭാഗം ശിയാക്കളോട് യോജിപ്പുള്ളവരാണ്. സൂഫിസത്തിൽ ത്രീവതയുള്ളവരാണ് ഇക്കൂട്ടർ ഇറാൻ ഭൂപ്രദേശങ്ങളിലായിരുന്നു താമസിച്ചിരുന്നത്. അലവി സൂഫിയായ ഹാജി അലി ബെക്താഷ് വേലിയാണ് ഈ സൂഫി സരണി സ്ഥാപിചത്. യൂനുസ് എമ്രെ ബെക്താഷിസിസം സരണിയ പിന്തുടർന്ന സൂഫിയായിരുന്നു. പല ഒട്ടോമൻ ബുദ്ധിജീവികളെയും സൈന്യത്തിലെ പോരാളികളും ബെക്താഷിസസത്തെ പിന്തുടർന്നിട്ടുണ്ട്. പല സുൽത്താന്മാരിൽ നിന്നും വലിയ രീതിയിലുള്ള അടിച്ചമർത്തലുകൾ നോരിട്ടുണ്ട് ഇവർ. 1826ൽ സുൽത്താൻ മഹ്മൂദ് രണ്ടാമൻ ഈ സൂഫി സരണിയെ നിരോധിക്കുകയും പല സൂഫി ദർവീഷുകളെയും നാടുകടത്തുകയും ചെയ്തു. തുർക്കി റിപ്ലബിക്കായതിന് ശേഷം ബെക്താഷ്ലിക്ക് ദർവീഷ് കേന്ദ്രങ്ങൾ മുസ്തഫ കമാൽ അതാതുർക്ക് അടച്ചുപൂട്ടുകയുണ്ടായി. സമകാലിക ബെക്താഷി പണ്ഡിതന്മാർ തുർക്കി മതേതരത്വത്തെ അംഗീകരിച്ചു കെണ്ട് ജീവിക്കുന്നുണ്ടെങ്കിലും അവരിൽ ഭൂരിപക്ഷവും അൽബേനിയ, ബൾഗീരിയ എന്നീ രാജ്യങ്ങളിലാണ് ജീവിക്കുന്നത്.

ഒട്ടോമൻ സാമ്രാജ്യമായി 1500കളിലാണ് സൂഫി സരണികളുടെ സുവർണകാലഘട്ടമെന്ന് അറിയപ്പെടുന്നത്. നഖ്ഷബന്ദിയ്യ, ബെക്താഷ്ലിയ സരണികൾക്കു പുറമെ നഖ്ഷബന്ദിയ്യ ഉപവിഭാഗമായ ബൈറാവിയ്യ, ശംസിയ്യ, ചിശ്തിയ്യ, മൗലവികൾ, അസർബൈജാൻ കേന്ദ്രമാക്കിയുള്ള അഹ്മദ് യെസവിയുടെ യെസവിയ്യ എന്നീ സരണികൾക്ക് ഒട്ടോമൻ നാടുകളിൽ വേരുറപ്പിക്കാൻ സാധിച്ചിട്ടുണ്ട്. 1700 കളിലാണ് പല സരണികളുടെ നേതാക്കളും ഒട്ടാേമൻ സുൽത്താനുമായി പല ഏറ്റുമുട്ടലുകളും അഭിപ്രായ വിത്യാസവുമുണ്ടായത്. അതിലെ പ്രധാന കാരണമായി എണ്ണപ്പെടുന്നത് ജാനിസ്സാരീസിലേക്കുള്ള (ഒട്ടോമൻ സൈന്യം) സൂഫി സരണികളുടെ കടന്നുക്കയറ്റമാണ്.പിന്നീട് 1922ൽ അത്താതുർക്കിന്റെ ആധുനികവൽക്കരണത്തിന് സൂഫികൾ തടസ്സമായപ്പോൾ അദ്ദേഹം സൂഫി ഖാൻ ഖാഹുകൾ അടച്ചുപൂട്ടുകയും സൂഫിസവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും നിരോധിക്കുകയും ചെയ്തു. 

സമകാലിക കാലത്ത് തുർകി സൂഫിസം ഉയർതെഴുന്നേൽക്കാൻ ശ്രമിക്കുകയാണ്. പ്രതാപ ഘട്ടങ്ങളിലെ പ്രകാശങ്ങൾ തിരിച്ചു വരാൻ തയ്യാറാവുകയാണ്. ഏതൊരു അസ്തമയത്തിന് ശേഷവും ഒരു ഉദയമുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. വർണ പകിട്ടോടെ എല്ലാം തിരിച്ചു വരും ഇൻഷാ അല്ലാഹ്.....

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter