ഇസ്രയേലി ജയിലുകളില്‍ നിരാഹാരവുമായി ഫലസ്ഥീന്‍ തടവുകാര്‍

 

മനുഷ്യാവകാശ നിഷേധത്തിനെതിരെയും സ്വാതന്ത്ര്യത്തിനുള്ള കടന്നുകയറ്റത്തിനെതിരെയും നിരാഹാരം കൊണ്ട് പ്രതിരോധം തീര്‍ത്ത് ഇസ്രയേലിലെ ഫലസ്ഥീനി തടവുകാര്‍ രംഗത്ത്.
ഇസ്രയേലി  ജയിലുകളില്‍ കഴിയുന്ന 1500 ഓളം വരുന്ന ഫലസ്ഥീനികളാണ് തിങ്കള്‍ മുതല്‍ നിരാഹാര സമരത്തിനൊരുങ്ങുന്നത്.
ഡിറ്റെയ്‌നി കമ്മീഷന്‍ ചെയര്‍മാനായ ഇസ്സ കര്‍ക്കെയാണ് നിരാഹാര  സമരത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. കൂട്ടായ നിരാഹാര സമരം അടിച്ചമര്‍ത്തലിനെതിരെയും സ്വാതന്ത്ര്യത്തിനെതിരെയുള്ള പ്രതിരോധത്തിന്റെയും ഭാഗമാണെന്നാണ് തടവുകാര്‍ മനസ്സിലാക്കുന്നത്.
തടവു കേന്ദ്രത്തിലെ മാനേജുമെന്റുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടിടത്തു നിന്നാണ് പ്രതിരോധമുറയായ നിരാഹാര സമരത്തിന്റെ പിറവി. നിസ്സഹകരണത്തിന്റെ വഴിയിലൂടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ കഴിയുമെന്നാണ് ഫലസ്ഥീനികളുടെ പ്രതീക്ഷ.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter