കേരള യാത്രകളുടെ നൈതികത
- Web desk
- Feb 2, 2016 - 08:16
- Updated: Feb 2, 2016 - 08:16
യാത്രകള്‍ ഉദ്ദേശശുദ്ധിയുണ്ടെങ്കില് മഹത്തരമാണ്. ഇസ്ലാമിക ചരിത്രം തന്നെ യാത്രകള്‍കൊണ്ട് നിര്ഭരമാണ്. തിന്മകളില്‍നിന്നും നന്മകളിലേക്കുള്ള യാത്രകളാണ് ചരിത്രത്തിലെ വെളിച്ചം. ഇസ്ലാമിക ചിന്തയുടെ അതിജീവനത്തിന് സമാധാന മണ്ണ് തേടിയുള്ള യാത്രകളും പ്രബോധന മനസ്സുമായി അലക്ഷ്യം പുറപ്പെട്ടുപോകുന്ന യാത്രകളും ചരിത്രത്തില്‍ ധാരാളമുണ്ട്. അമൂല്യവും അളന്നെടുക്കാനാവാത്തതുമാണ് അവയുടെ പ്രചോതന വെണ്മ.
എന്നാല്‍, അധാര്‍മികത പ്രചരിപ്പിക്കുന്ന യാത്രകള്‍ മാനുഷ്യകത്തിന് തിന്മയേ വിതച്ചിട്ടുള്ളൂ. അരാജകത്വത്തിന് പ്രചോദനം നല്‍കാനും അസഹിഷ്ണുതയെ പ്രചരിപ്പിക്കാനും ഉണ്ടാകുന്ന യാത്രകള്‍ ഒരിക്കലും പൊറുക്കാവതല്ല. സാമൂഹകിക ഭദ്രത ഊട്ടിയുറപ്പിക്കുന്നതിനു പകരം അത് തകര്‍ക്കാനാണ് അവ സഹായിക്കുക. അസഭ്യം പറഞ്ഞും മറ്റുള്ളവരെ ചീത്ത വിളിച്ചും കാണികളുടെ കയ്യടി നേടുന്നതും മതകീയമായി ന്യായീകരിക്കപ്പെടാവതല്ല.
സമൂഹത്തെ നന്മയുടെ മേല്‍ സംഘടിപ്പിക്കുന്നതായിരിക്കണം നേതാക്കന്മാരുടെ ഉദ്ദ്യമങ്ങള്‍. ജനജീവിതം അപകടത്തിലാക്കുന്ന വന്‍ വര്‍ഗീയ, പക്ഷപാത ഭീഷണികള്‍ മുമ്പില്‍ വന്മതില് പോലെ ഉയര്‍ന്നുവരുമ്പോള്‍ അതിനെതിരെ ഉല്ബുദ്ധരാകാന് ബോധം നല്കല് അനിവാര്യമാവും. ഇന്നത്തെ ചില യാത്രകളെ നമുക്ക് ആ ഒരു ഗണത്തില്‍ പെടുത്താം. എന്നാല്‍, സമൂഹത്തെ രണ്ടാക്കി മുറിക്കുന്ന യാത്രകളെ അങ്ങനെത്തന്നെ കാണേണ്ടതുമുണ്ട്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment