പതിനഞ്ച് വര്‍ഷത്തിന് ശേഷം  ജയില്‍ മോചിതയായി ഫലസ്ഥീനിയന്‍ വനിത

 

നീണ്ട പതിനഞ്ചു വര്‍ഷത്തെ ഇസ്രയേലി ജയില്‍ വാസത്തിന് ശേഷം ഫലസ്ഥീനിയന്‍ ആക്ടിവിസ്റ്റ് ലിന അല്‍ ജര്‍ബോനി മോചിതയായി.
വിമോചന പോരാളിയായിരുന്ന ലിന അല്‍ ജര്‍ബോനി കഴിഞ്ഞ 15 വര്‍ഷമായി ഇസ്രയേലിലെ  ഹാഷരണ്‍ ജയിലില്‍ കഴിയുകയായിരുന്നു.
ജീവിതത്തിന്റെ സന്തോഷം ദുഖവുമായി കൂടിച്ചേര്‍ന്നതാണെന്ന് ജയില്‍ മോചിതയായ ശേഷം ലിന അല്‍ ജര്‍ബോനി ഗാസയിലെ റേഡിയോ സ്‌റ്റേഷനില്‍ പറഞ്ഞു.
ജയിലില്‍ ഇനിയും ആയിരക്കണക്കിന് പേരുണ്ട്, അവരില്‍ കുട്ടികളും സ്ത്രീകളുമുണ്ട്. ഫലസ്തീന്‍ തടവുകാര്‍ ആഹ്യാനം ചെയ്ത നിരാഹാര സമരത്തിന് വേണ്ടതെല്ലാം ചെയ്തു കൊടുക്കുമെന്നും ലിന വ്യക്തമാക്കി

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter