മുത്വലാഖും മുസ്‌ലിം സ്ത്രീയുടെ സുരക്ഷയും: ആരാണ് തെറ്റുദ്ധാരണകള്‍ പരത്തുന്നത്?
മുത്വലാഖും മുസ്‌ലിം സ്ത്രീയുടെ സുരക്ഷയും: ആരാണ് തെറ്റുദ്ധാരണകള്‍ പരത്തുന്നത്?

ബശീര്‍ ഫൈസി ദേശമംഗലം

പല കാരണങ്ങളാല്‍ ഇനി ഒരിക്കലും യോചിച്ചു പോകില്ലന്നു ഉറപ്പായാല്‍ ദമ്പതികള്‍ എന്ത് ചെയ്യണം?
ജീവിതാന്ത്യം വരെ പരസ്പരം വെറുത്തു ദുരിതം സഹിച്ചു ഒന്നിച്ചു ജീവിക്കണോ? അതോ മതം അനുവദിക്കുന്ന വിവാഹ മോചനത്തിലൂടെ സ്വാതന്ത്രമാകണോ..?

യഥാര്‍ത്ഥത്തില്‍ ത്വലാഖ് തോന്നുമ്പോള്‍ വലിച്ചെറിയാനുള്ള ഒരു വസ്ത്രമല്ല.
അന്ധന്‍ ആനയെ കണ്ട പോലെ ശരീഅത്തു നിയമങ്ങളെ വ്യാഖ്യാനിച്ചവര്‍ക്കാണ് പിഴച്ചത്.

യോചിച്ചു പോകാനാവില്ലന്നു കണ്ടാലും പെട്ടന്ന് ത്വലാഖ് ചൊല്ലാന്‍ മതം പറയുന്നില്ല. ഭാര്യയുടെ ഭാഗത്താണ് തെറ്റെങ്കില്‍ അവളെ ആദ്യം ഉപദേശിക്കണം. അത് കൊണ്ടു ശരിയായില്ലെങ്കില്‍ അവളൊത്തുള്ള സഹ ശയനം വെടിയണം. അത് തന്നെ ഒരേ റൂമില്‍ കഴിഞ്ഞിട്ടാകണം അല്ലാതെ കിടപ്പറ വെടിയണം എന്നല്ല.

സ്വാഭാവികമായും ഭാര്യയില്‍ അത് വീണ്ടു വിചാരം ഉണ്ടാക്കും.
അവിടെ സെക്‌സ് മാത്രമല്ല ഉദ്ദേശം. ബഹിഷ്‌കരണം ഒരു മാനസിക നീക്കമാണ്. ഒറ്റപ്പെടല്‍ തീര്‍ച്ചയായും മനുഷ്യനെ വേദനിപ്പിക്കും.

ആ പരീക്ഷണത്തിലും അവള്‍ നേരെയാകുന്നില്ലങ്കില്‍ അവളെ വേദനിക്കാത്ത രൂപത്തില്‍ പ്രഹരിക്കണം.

അടി കൊണ്ടു ഉദ്ദേശിക്കുന്നത് മര്‍ദ്ധനമല്ല;അങ്ങിനെയായിരുന്നുവെങ്കില്‍ വേദനിപ്പിക്കാത്ത രൂപത്തില്‍ എന്ന് നിബന്ധന വെക്കുമായിരുന്നുല്ല.
തന്റെ ഭര്‍ത്താവ് തന്നെ പ്രതീകാത്മകമാണെങ്കിലും തല്ലി 
എന്നത് ഒരു സ്‌നേഹമുള്ള ഭാര്യക്ക് സഹിക്കാനാവില്ല. അവള്‍ നേരെയാകാന്‍ അത് മതിയാകും.

എന്നിട്ടും അവള്‍ ശെരിയാകുന്നില്ലങ്കില്‍ പോലും വിവാഹ മോചനം ചെയ്യണമെന്നല്ല പറയുന്നത്.

രണ്ടു ഭാഗത്തു നിന്നും നീതിമാന്‍മാരായ രണ്ടു മധ്യസ്ഥരെ കൊണ്ടു വരണം.
അവര്‍ പക്ഷം പറയേണ്ടവരല്ല നീതിയുക്തം വിധിക്കേണ്ടവരാണ്.
അവര്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണം: 'അല്ലാഹുവെ ഈ വിഷയത്തില്‍ നീ രഞ്ജിപ്പു ഉണ്ടാക്കേണമേ'
അവര്‍ ഇറങ്ങുമ്പോള്‍ തന്നെ 'ത്വലാഖ് ചൊല്ലിയാല്‍ സ്വത്തു കാര്യത്തില്‍ പക്ഷം നില്‍ക്കണം'എന്ന ഉദ്ദേശത്തോടെയല്ല വരേണ്ടത്.
'ഈ ദമ്പതികള്‍ ഒന്നിച്ചു പോകാന്‍ അള്ളാഹു സഹായിക്കണം'എന്ന സദ്വിചാരത്തോടെയാണ്.

ചര്‍ച്ചകള്‍ നടന്നു, 
ഒന്നിച്ചു പോകാന്‍ ഒരിക്കലും സാധ്യമല്ലെന്നു വ്യകതമായി. എന്നാലും മുത്വലാഖ് ചൊല്ലാനല്ല മതം പറയുന്നത്. മൂന്നും കൂടി ഒറ്റയടിക്ക് പറയുന്നതാണ് മുത്വലാഖ്.

അവര്‍ ഒരു ത്വലാഖ് മാത്രമേ ചൊല്ലാവൂ.
അവിടെയും അവര്‍ ഒന്നിച്ചു പോകാനുള്ള സാധ്യതകളെ തുറന്നിടുകയാണ് മതം. സ്ത്രീയുടെ പക്ഷത്തു കനിവോടെ നിലകൊള്ളുകയാണ് ശരീഅത്ത്.

ഒരു മൊഴി ചൊല്ലിയാല്‍ അല്‍പ ദിവസങ്ങള്‍ക്കിടയില്‍ അവര്‍ക്കിടയില്‍ 
രഞ്ജിപ്പു ഉണ്ടാവുകയാണേല്‍ പെണ്ണിന്റെ ദീക്ഷ കാലത്തു തന്നെ അവനു അവളെ തിരിച്ചെടുക്കാന്‍ കഴിയും.

രണ്ടു മൊഴി ചൊല്ലിയാല്‍ ദീക്ഷ കാലത്തിനുള്ളില്‍ അവര്‍ക്കു യോചിച്ചു പോകാന്‍ തോന്നുകയാണേല്‍ നിക്കാഹ് ചെയ്തു ഭാര്യയെ തിരിച്ചെടുക്കാം.
മൂന്നും ചൊല്ലിയാല്‍ പിന്നെ വളരെ ശക്തമായ ഒരു ശരീഅത്ത് നിയമ സംവിധാനം നടപ്പിലാക്കിയേ തിരിച്ചെടുക്കാനാവൂ.

തത്വത്തില്‍ മുത്തലാഖിനെ മതം നിരുത്സാഹപ്പെടുത്തുകയാണ് ചെയ്യുന്നത്.
മുത്തലാഖ് ചൊല്ലിയവന് ഇനി ഭാര്യയെ തിരിച്ചെടുക്കാന്‍ കടുത്ത മാനസിക
വ്യഥ അനുഭവിക്കേണ്ടിവരും. ഇവിടെ സ്ത്രീയുടെ സംരക്ഷണമാണ് ശരീഅത്ത് കാണുന്നത്.

അനുവദനീയമായതില്‍ അല്ലാഹുവിനു ഏറ്റവും കോപമുള്ളതു ത്വലാഖ് ആണ്. ഒരു പെണ്ണിനെ മൊഴി ചൊല്ലുമ്പോള്‍ അര്‍ശ് പോലും വിറ കൊള്ളും.
ഈ വചനങ്ങള്‍ ദ്യോതിപ്പിക്കുന്നതു ത്വലാഖ് ഭയപ്പെടേണ്ടതാണ് എന്നാണ്.

എനി സ്ത്രീക്ക് ഭര്‍ത്താവുമായി പിരിയാന്‍ ശരീഅത്ത് കാരണങ്ങള്‍ ഉണ്ടായാല്‍ അവള്‍ക്കു നിയമ പ്രകാരം ഫസ്ഖ് ചൊല്ലി ഭര്‍ത്താവിനെ പിരിയാന്‍ അനുവാദമുണ്ട്.

തീര്‍ച്ചയായും എല്ലാ സമൂഹത്തിലുമെന്ന പോലെ മുസ്ലിം സമൂഹത്തിലും ഒട്ടും അവധാനതയില്ലാതെ വിവാഹ മോചനം നടക്കുന്നുണ്ട്.
അതി ശക്തമായ ബോധവത്കരണം മഹല്ല് തലങ്ങളില്‍ സംഭവിക്കേണ്ടതുണ്ട്.
ശത്രുക്കള്‍ക്കു  നാം വടി കൊടുക്കുന്നുണ്ട് എന്നര്‍ത്ഥം.

ഇവ്വിധമാണ് മത നിയമങ്ങള്‍ എന്നറിയാതെ മുത്തലക്കുമായി ബന്ധപ്പെട്ടു വരുന്ന വാര്‍ത്തകളും വിധികളും അന്ധന്‍ ആനയെ കണ്ടപോലെയാണ്.
വഴിയില്‍ കണ്ട ചെണ്ടയാണോ ഇസ്ലാമിക ശരീഅത്ത്..!? 

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter